---
title: "നാദാപുരത്തെ പോക്‌സോ കേസ്; വിദ്യാർത്ഥിയെ പീഡിപ്പിച്ച ആയുർവേദ ഡോക്ടർക്ക് സസ്പെൻഷൻ "
english_title: "Nadapuram POCSO case Ayurvedic doctor suspended for molesting student"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309590/nadapuram-pocso-case-ayurvedic-doctor-suspended-for-molesting-student"
published_at: "2025-08-19T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a43fde0609e_suspended.jpg"
keywords: []
---

# നാദാപുരത്തെ പോക്‌സോ കേസ്; വിദ്യാർത്ഥിയെ പീഡിപ്പിച്ച ആയുർവേദ ഡോക്ടർക്ക് സസ്പെൻഷൻ 

> **Lead Summary:** **നാദാപുരം: **നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആയുർവേദ ഡോക്ടർക്ക് സസ്പെൻഷൻ . വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായത്തിന് പിന്നാലെയാണ് ഡോക്ടറെ സസ്‌പെന്റ് ചെയ്തതായി അധികൃതർ അറിയിച്ചത് . മാഹി കല്ലാട്ട് സ്വദേശി ശ്രാവൺ ആണ് പീഡനക്കേസിൽ അറസ്റ്റിലായത്.

## Article Content

**നാദാപുരം: **നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആയുർവേദ ഡോക്ടർക്ക് സസ്പെൻഷൻ . വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായത്തിന് പിന്നാലെയാണ് ഡോക്ടറെ സസ്‌പെന്റ് ചെയ്തതായി അധികൃതർ അറിയിച്ചത് . മാഹി കല്ലാട്ട് സ്വദേശി ശ്രാവൺ ആണ് പീഡനക്കേസിൽ അറസ്റ്റിലായത്.

പ്രതി വൈദ്യപഠനം പൂർത്തിയാക്കിയിട്ടില്ലെന്നും അതിനാൽ തന്നെ തറാപ്പിസ്റ്റായി ജോലി ചെയ്യുകയാണെന്നും ആശുപത്രിയിലെ സ്ഥിരം ജീവനക്കാരൻ അല്ലെന്നും അധികൃതർ പറയുന്നു. പ്രതിക്കെതിരെ പോക്‌സോ കേസ് ആണ് ചുമത്തിയിട്ടുള്ളത്.

ജൂലൈയിൽ അമ്മയ്‌ക്കൊപ്പം ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോള്‍ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. എന്നാൽ കുട്ടി ആശുപത്രിയിൽ എത്തിയത് അവിടെ ജോലി ചെയ്യുന്ന ബന്ധുവിന്റെ കൂടെയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പെൺകുട്ടിയുടെയും ബന്ധുക്കളും പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത നാദാപുരം പൊലീസ് അന്വേഷണം നടത്തിയതോടെയാണ് പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309590/nadapuram-pocso-case-ayurvedic-doctor-suspended-for-molesting-student)