---
title: "ഗവണ്മെന്റ് ജോലി വേണോ? സൗജന്യ പി.എസ്‌.സി സെമിനാർ 24 ന് കല്ലാച്ചിയിൽ "
english_title: "Free PSC seminar in Kallachi on the 24th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309616/free-psc-seminar-in-kallachi-on-the-24th"
published_at: "2025-08-19T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4539e556f3_psc.jpg"
keywords: []
---

# ഗവണ്മെന്റ് ജോലി വേണോ? സൗജന്യ പി.എസ്‌.സി സെമിനാർ 24 ന് കല്ലാച്ചിയിൽ 

> **Lead Summary:** **നാദാപുരം: **തൂണേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ പിഎസ്‌സി സെമിനാർ സംഘടിപ്പിക്കുന്നു. എയിംസ് കല്ലാച്ചിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ആഗസ്റ്റ് 24 ന് ഞായറാഴ്ച എയിംസ് ഹാളിൽ വച്ച് നടക്കും.

## Article Content

**നാദാപുരം: **തൂണേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ പിഎസ്‌സി സെമിനാർ സംഘടിപ്പിക്കുന്നു. എയിംസ് കല്ലാച്ചിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ആഗസ്റ്റ് 24 ന് ഞായറാഴ്ച എയിംസ് ഹാളിൽ വച്ച് നടക്കും.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ ഉദ്ഘാടനം ചെയ്യും. മോട്ടിവേഷൻ സ്പീക്കർ ലിനീഷ് തിരുവള്ളൂർ ക്ലാസ്സ് കൈകാര്യം ചെയ്യും. സർക്കാർ ജോലിയിലെ സാധ്യതകൾ, പഠനത്തിലെ എളുപ്പവഴികൾ എന്നിവയെ കുറിച്ച് സെമിനാറിൽ ചർച്ച ചെയ്യപ്പെടുന്നു.

ഗൂഗിൾ ഫോം വഴിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് അവസരം.

9633846757, 9061263346

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309616/free-psc-seminar-in-kallachi-on-the-24th)