---
title: "സഖാവിൻ്റെ സ്മരണ; തൂണേരിയിൽ പി കൃഷ്ണപിള്ളയുടെ ചരമവാർഷിക ദിനം ആചരിച്ചു"
english_title: "P Krishna Pillai's death anniversary observed in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309667/p-krishna-pillais-death-anniversary-observed-in-thuneri"
published_at: "2025-08-19T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a48c00a485c_p_krishnapilla.jpg"
keywords: []
---

# സഖാവിൻ്റെ സ്മരണ; തൂണേരിയിൽ പി കൃഷ്ണപിള്ളയുടെ ചരമവാർഷിക ദിനം ആചരിച്ചു

> **Lead Summary:** **നാദാപുരം: **കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാവ് പി കൃഷ്ണപിള്ളയുടെ ചരമവാർഷിക ദിനം സിപിഐഎം നാദാപുരം ഏരിയയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പ്രഭാതഭേരി, ഗൃഹ സന്ദർശനം, പ്രകടനം അനുസ്മരണ സമ്മേളനം നടത്തി. അരൂരിൽ അനുസ്മരണ പ്രകടനവും പൊതുയോഗവും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാവ് പി കൃഷ്ണപിള്ളയുടെ ചരമവാർഷിക ദിനം സിപിഐഎം നാദാപുരം ഏരിയയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പ്രഭാതഭേരി, ഗൃഹ സന്ദർശനം, പ്രകടനം അനുസ്മരണ സമ്മേളനം നടത്തി. അരൂരിൽ അനുസ്മരണ പ്രകടനവും പൊതുയോഗവും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു.

കെ കെ ദിനേശൻ പുറമേരി അധ്യക്ഷനായി .നാദാപുരം ഏരിയ സെക്രട്ടറി എ മോഹൻ ദാസ് ,ജില്ലാ കമ്മിറ്റി അംഗങ്ങളായ കൂടത്താംകണ്ടി സുരേഷ്,എ എം റഷീദ്, ലോക്കൽ സെക്രട്ടറി സി പി നിധീഷ് സംസാരിച്ചു. നാദാപുരം ഏരിയയിലെ വിവിധ ലോക്കലുകളിൽ സിപിഐഎം പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തുവിന്റെ നേതൃത്വത്തിൽ നേതൃത്വത്തിൽ കല്ലുനിര ലോക്കലിലും ഏരിയ സെക്രട്ടറി എ മോഹൻ ദാസിന്റെ നേതൃത്വത്തിൽ നാദാപുരം ലോക്കലും, ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ് അരൂർ ലോക്കറിലും കിടപ്പുരോഗികളുടെ വീടുകളിൽ സന്ദർശനം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309667/p-krishna-pillais-death-anniversary-observed-in-thuneri)