---
title: "നാളത്തെ വളയം; വളയം ഗ്രാമ പഞ്ചായത്ത് വികസന ശില്പശാല ശ്രദ്ധേയമായി"
english_title: "Valayam Grama Panchayath Development Workshop "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309743/valayam-grama-panchayath-development-workshop"
published_at: "2025-08-20T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a55c37c8fc4_workshop.jpg"
keywords: []
---

# നാളത്തെ വളയം; വളയം ഗ്രാമ പഞ്ചായത്ത് വികസന ശില്പശാല ശ്രദ്ധേയമായി

> **Lead Summary:** **നാദാപുരം: **നാളെയ്ക്കൊത്ത് നാടിനെ മാറ്റാൻ സമൂഹത്തിലെ വിവിധ മേഖലയിലെ വ്യക്തിത്വങ്ങളുടെ ഒത്തു ചേരൽ നവ്യാനുഭവമായി. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് ജനകീയാസൂത്രണത്തിൻ്റെ വീണ്ടെടുപ്പ് നടത്തിയത്. വളയം ഗ്രാമപഞ്ചായത്ത് വികസന ശില്പശാല വളയം ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്നു.

## Article Content

**നാദാപുരം: **നാളെയ്ക്കൊത്ത് നാടിനെ മാറ്റാൻ സമൂഹത്തിലെ വിവിധ മേഖലയിലെ വ്യക്തിത്വങ്ങളുടെ ഒത്തു ചേരൽ നവ്യാനുഭവമായി. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് ജനകീയാസൂത്രണത്തിൻ്റെ വീണ്ടെടുപ്പ് നടത്തിയത്. വളയം ഗ്രാമപഞ്ചായത്ത് വികസന ശില്പശാല വളയം ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ വിനോദൻ അധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ട്രഷറർ കെ വിനോദ് കുമാർ മാസ്റ്റർ വിഷയാവതരണം നടത്തി.

എ.കെ പീതാംബരൻ മാസ്റ്റർ, പരിഷത്ത് ജില്ലാ പ്രസിഡൻ്റ് വി.കെ ചന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ വികസന ഉപസമിതി ചെയർമാൻ കെ ശശിധരൻ ജനകീയ മാനിഫെസ്റ്റോ പ്രക്രിയ, സംഘാടനം എന്ന വിഷയത്തിലും, ജോയിൻ്റ് കൺവീനർ ടി സുമേഷ് ഫോക്കസ് ഗ്രൂപ്പ് ചർച്ച, ദ്വിതീയ വിവര ശേഖരണം എന്നീ വിഷയത്തിലും അവതരണങ്ങൾ നടത്തി.

എട്ട് വിഷയ മേഖല ഫോക്കസ് ഗ്രൂപ്പുകൾ പ്രാഥമിക യോഗം ചേർന്ന് ഭാവി പരിപാടികൾ ആലോചിച്ചു. ഓരോ ഫോക്കസ് ഗ്രൂപ്പും ചർച്ച ക്രോഡീകരിച്ച് അവതരിപ്പിച്ചു. സംഘടക സമിതി കൺവീനർ വി രാധാകൃഷ്ണൻ സ്വാഗതവും സി എച്ച് ഭാസ്കരൻ നന്ദിയും പറഞ്ഞു. വിവിധ മേഖലയെ പ്രതിനിധീകരിച്ച് 75 പേർ വികസന ശില്പശാലയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309743/valayam-grama-panchayath-development-workshop)