---
title: "പൂട്ട് വീണു; ശുചിത്വ മാനദണ്ഡം പാലിക്കാത്ത തട്ടുകടകൾ അടച്ചുപൂട്ടി എടച്ചേരി ആരോഗ്യവകുപ്പ്"
english_title: "Edachery Health Department closes down stalls that do not meet hygiene standards"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309768/edachery-health-department-closes-down-stalls-that-do-not-meet-hygiene-standards"
published_at: "2025-08-20T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a56ef8e35b7_edachery.jpg"
keywords: []
---

# പൂട്ട് വീണു; ശുചിത്വ മാനദണ്ഡം പാലിക്കാത്ത തട്ടുകടകൾ അടച്ചുപൂട്ടി എടച്ചേരി ആരോഗ്യവകുപ്പ്

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി കായപ്പനച്ചിയിലും പെരിങ്ങത്തൂർ പാലത്തിന് സമീപവുമുള്ള അനധികൃത തട്ടുകടകൾ എടച്ചേരി ആരോഗ്യ വിഭാഗം അടച്ചുപൂട്ടി. വൃത്തിഹീനമായ ചുറ്റുപാടിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ പ്രവർത്തിക്കുന്നത് കണക്കിലെടുത്താണ് നടപടി. കുടിവെള്ള പരിശോധന നടത്താതെയും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയുമാണ് പ്രവർത്തനം.

## Article Content

**ഇരിങ്ങണ്ണൂർ: **ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി കായപ്പനച്ചിയിലും പെരിങ്ങത്തൂർ പാലത്തിന് സമീപവുമുള്ള അനധികൃത തട്ടുകടകൾ എടച്ചേരി ആരോഗ്യ വിഭാഗം അടച്ചുപൂട്ടി. വൃത്തിഹീനമായ ചുറ്റുപാടിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ പ്രവർത്തിക്കുന്നത് കണക്കിലെടുത്താണ് നടപടി. കുടിവെള്ള പരിശോധന നടത്താതെയും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയുമാണ് പ്രവർത്തനം.

പൊതു സ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുകയും ചെയ്ത ഏഴ് തട്ടുകടകളാണ് അടച്ചുപൂട്ടിയത്. പുകയില നിയന്ത്രണ നിയമപ്രകാരം 4400 രൂപ പിഴയടപ്പിക്കുകയും ചെയ്തു. എടച്ചേരി ഹെൽത്ത് ഇൻസ്പെക്ടർ എൻ.ടി ജിതേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.കെ.മധുസൂദനൻ, പി.കെ.ഉണ്ണികൃഷ്ണൻ, രോഷ്‌നി.എസ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309768/edachery-health-department-closes-down-stalls-that-do-not-meet-hygiene-standards)