---
title: "തോരണങ്ങളാൽ അലങ്കരിച്ചു; കൃഷ്ണപ്പിള്ള ദിനം സംസ്ഥാന സമ്മേളന പതാക ദിനമായി ആചരിച്ച്‌ സിപിഐ "
english_title: "CPI observes Krishna Pillai Day as State Conference Flag Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309773/cpi-observes-krishna-pillai-day-as-state-conference-flag-day"
published_at: "2025-08-20T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a572aced920_cpi.jpg"
keywords: []
---

# തോരണങ്ങളാൽ അലങ്കരിച്ചു; കൃഷ്ണപ്പിള്ള ദിനം സംസ്ഥാന സമ്മേളന പതാക ദിനമായി ആചരിച്ച്‌ സിപിഐ 

> **Lead Summary:** **കല്ലാച്ചി: ** കൃഷ്ണപ്പിള്ള ദിനം സിപിഐ സംസ്ഥാന സമ്മേളന പതാക ദിനമായി ആചരിച്ച് സിപിഐ നാദാപുരം മണ്ഡലം കമ്മിറ്റി. ബ്രാഞ്ച് കേന്ദ്രങ്ങളിൽ കൊടി തോരണങ്ങളാൽ അലങ്കരിച്ച് പ്രഭാതഭേരിയോടെ പതാക ഉയർത്തി. തൂണേരി വെള്ളൂരിൽ സിപിഐ നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി പതാക ഉയർത്തി.

## Article Content

**കല്ലാച്ചി: ** കൃഷ്ണപ്പിള്ള ദിനം സിപിഐ സംസ്ഥാന സമ്മേളന പതാക ദിനമായി ആചരിച്ച് സിപിഐ നാദാപുരം മണ്ഡലം കമ്മിറ്റി. ബ്രാഞ്ച് കേന്ദ്രങ്ങളിൽ കൊടി തോരണങ്ങളാൽ അലങ്കരിച്ച് പ്രഭാതഭേരിയോടെ പതാക ഉയർത്തി. തൂണേരി വെള്ളൂരിൽ സിപിഐ നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി പതാക ഉയർത്തി.

കല്ലാച്ചിയിൽ ടി.സുഗതൻ, തൂണേരിയിൽ വിമൽ കുമാർ കണ്ണങ്കൈ, ഇരിങ്ങണ്ണൂർ ടൗണിൽ സി.കെ.ബാലൻ, കല്ലുനിരയിൽ സി.എച്ച്.ശങ്കരൻ, എടച്ചേരി നോർത്തിൽ വാച്ചാൽ ശ്രീധരൻ, ചിയ്യൂര് സി.എച്ച്.ദിനേശൻ, വിലങ്ങാട് ജാൻസി കൊടിമരത്തുംമൂട്ടിൽ, പുതിയങ്ങാടി കെ.പി.സുരേന്ദ്രൻ, കളിയാം വെള്ളി കാട്ടിൽ നാണു, ചുണ്ടയിൽ പ്രവീഷ് പുതിയെടുത്ത്, തലായി മനോജ് കുമാർ, എടച്ചേരി നോർത്ത് വനിതാ ബ്രാഞ്ചിൽ ഷീബ വട്ടോംപൊയിൽ, കച്ചേരി ഇ.രാജൻ, വെള്ളൂർ വനിതാ ബ്രാഞ്ചിൽ ലിസി മുണ്ടക്കൽ, പാറക്കടവ് നാണു പൂവ്വത്താം കണ്ടി, കുറുവന്തേരി കെ.അച്ചുതൻ, വളയം ടൗൺ മനോജൻ.കെ, അരുവിക്കര ദാമോദരൻ, കാലിക്കൊളുമ്പ് എരഞ്ഞാട്ട് കൃഷ്ണൻ, ചുഴലി എം ടി.അജയ്, നരിക്കാട്ടേരി എം. പ്രേമ, വാണിമേൽ എൻ.പി.കണ്ണൻ, മാടാഞ്ചേരി സി.സി.ചന്ദ്രൻ, വായാട് വി.സി.മനോഹരൻ, കുമ്മംങ്കോട് പി.രാഗേഷ് എന്നിവർ പതാക ഉയർത്തി.

വിവിധ കേന്ദ്രങ്ങളിൽ സി.സുരേന്ദ്രൻ, വി.പി.ശശിധരൻ, വൈശാഖ് കല്ലാച്ചി, ഷീമ വള്ളിൽ ജലീൽ ചാലക്കണ്ടി, കളത്തിൽ സുരേന്ദ്രൻ, ലിനീഷ് അരുവിക്കര, എ.കെ. സോമനാഥൻ, സുരേഷ് ചേലത്തോട്, സുരേന്ദ്രൻ തൂണേരി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309773/cpi-observes-krishna-pillai-day-as-state-conference-flag-day)