---
title: "പ്രതിഷേധം 29 ന്; യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ റാലി നാദാപുരത്ത് പത്ത് കേന്ദ്രങ്ങളില്‍"
english_title: "UDF Democracy Protection Rally to be held at ten centres in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309834/udf-democracy-protection-rally-to-be-held-at-ten-centres-in-nadapuram"
published_at: "2025-08-20T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a59e990650f_rally.jpg"
keywords: []
---

# പ്രതിഷേധം 29 ന്; യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ റാലി നാദാപുരത്ത് പത്ത് കേന്ദ്രങ്ങളില്‍

> **Lead Summary:** **നാദാപുരം: ** വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുകയും യു .ഡി.എഫ് പ്രവര്‍ത്തകരുടെ വോട്ടുകള്‍ അന്യായമായി തള്ളിക്കുകയും ചെയ്യുന്ന സി .പി.എമ്മിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് 29 ന് നാദാപുരത്ത് ജനാധിപത്യ സംരക്ഷണ റാലി സംഘടിപ്പിക്കും. യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരം പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ നടക്കുന്ന ജനാധിപത്യ സംരക്ഷണ റാലി നാദാപുരം നിയോജക മണ്ഡലത്തില്‍ പത്ത് കേന്ദ്രങ്ങളില്‍ നടത്തും.

## Article Content

**നാദാപുരം: ** വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുകയും യു .ഡി.എഫ് പ്രവര്‍ത്തകരുടെ വോട്ടുകള്‍ അന്യായമായി തള്ളിക്കുകയും ചെയ്യുന്ന സി .പി.എമ്മിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് 29 ന് നാദാപുരത്ത് ജനാധിപത്യ സംരക്ഷണ റാലി സംഘടിപ്പിക്കും. യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരം പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ നടക്കുന്ന ജനാധിപത്യ സംരക്ഷണ റാലി നാദാപുരം നിയോജക മണ്ഡലത്തില്‍ പത്ത് കേന്ദ്രങ്ങളില്‍ നടത്തും.

പരാജയ ഭീതിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടാണ് നടത്തിയിരിക്കുന്നത്. ജീവിച്ചിരിക്കുന്ന യു.ഡി.എഫ് പ്രവര്‍ത്തകരെ പോലും മരിച്ചവരാക്കി വോട്ട് തള്ളിക്കാന്‍ നടത്തുന്ന ഹീനശ്രമം അങ്ങേയറ്റം അപലപനീയമാണെന്ന് നാദാപുരം ലീഗ് ഹൗസില്‍ ചേര്‍ന്ന യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം അഭിപ്രായപ്പെട്ടു.

ജില്ലാ യു.ഡി. എഫ് കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഡ്വ. എ സജി വന്‍ സ്വാഗതം പറഞ്ഞു. പി.എം ജോര്‍ജ്, മുഹമ്മദ് ബംഗ്ലത്ത്, ആവോലം രാധാകൃഷ്ണന്‍, കെ.പി രാജന്‍, എന്‍. കെ മൂസ മാസ്റ്റര്‍, മോഹനന്‍ പാറക്കടവ്, കൊരങ്കോട്ട് മൊയ്തു, ടി.കെ അഹമ്മദ് മാസ്റ്റര്‍, കെ.കെ ചന്ദ്രന്‍ സംസാരിച്ചു. വിവിധ പഞ്ചായത്ത് ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309834/udf-democracy-protection-rally-to-be-held-at-ten-centres-in-nadapuram)