---
title: "നാദാപുരത്തെ പീഡനക്കേസിൽ സമഗ്ര അന്വേഷണം നടത്തണം -ഡി വൈ എഫ് ഐ"
english_title: "DYFI demands a thorough investigation into the Nadapuram rape case"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309902/dyfi-demands-a-thorough-investigation-into-the-nadapuram-rape-case"
published_at: "2025-08-20T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5f06c8af61_DYFI.jpg"
keywords: []
---

# നാദാപുരത്തെ പീഡനക്കേസിൽ സമഗ്ര അന്വേഷണം നടത്തണം -ഡി വൈ എഫ് ഐ

> **Lead Summary:** **നാദാപുരം: **നാദാപുരത്തെ പീഡനക്കേസിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി വൈ എഫ് ഐ വെള്ളൂർ മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. നാദാപുരം -തലശ്ശേരി റോഡിൽ അവോലത്ത് പ്രവർത്തിക്കുന്ന ഇഹാബ് ആയൂർവേദ ആശുപത്രിയിൽ ജീവനക്കാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് ഡി വൈ എഫ് ഐ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടത്.

## Article Content

**നാദാപുരം: **നാദാപുരത്തെ പീഡനക്കേസിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി വൈ എഫ് ഐ വെള്ളൂർ മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. നാദാപുരം -തലശ്ശേരി റോഡിൽ അവോലത്ത് പ്രവർത്തിക്കുന്ന ഇഹാബ് ആയൂർവേദ ആശുപത്രിയിൽ ജീവനക്കാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് ഡി വൈ എഫ് ഐ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടത്.

കേസിൽ കൃത്യമായി അന്വേഷണം നടത്തി പങ്കുള്ള എല്ലാവരെയും എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും ഡി വൈ എഫ് ഐ പറഞ്ഞു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309902/dyfi-demands-a-thorough-investigation-into-the-nadapuram-rape-case)