---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സമഗ്രമായ അന്വേഷണം വേണം -മുസ്ലിം ലീഗ്‌ "
english_title: "Muslim League demands thorough investigation into minor girl rape case"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309905/muslim-league-demands-thorough-investigation-into-minor-girl-rape-case"
published_at: "2025-08-20T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5f3269dd71_MUSLIM_LEAGUE.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സമഗ്രമായ അന്വേഷണം വേണം -മുസ്ലിം ലീഗ്‌ 

> **Lead Summary:** **നാദാപുരം : **നാദാപുരത്ത് 16 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് തൂണേരി പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിലെ പ്രതികളെയും ഒത്താശ ചെയ്തവരെയും നിയമത്തിനു മുന്നിൽ കൊണ്ട്‌ വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും മുസ്ലിം ലീഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം : **നാദാപുരത്ത് 16 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് തൂണേരി പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിലെ പ്രതികളെയും ഒത്താശ ചെയ്തവരെയും നിയമത്തിനു മുന്നിൽ കൊണ്ട്‌ വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും മുസ്ലിം ലീഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

നീതിപൂർവ്വമായ അന്വേഷണം നടത്തി ദുരൂഹതയുടെ ചുരുൾ അഴിച്ച്‌ സമൂഹത്തിനു മുന്നിൽ സത്യം ബോധ്യപ്പെടുത്തുകയും വേണമെന്നും മുസ്ലിം ലീഗ്‌ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309905/muslim-league-demands-thorough-investigation-into-minor-girl-rape-case)