---
title: "'ഇശലോരം'; മാപ്പിള കലാ ശിൽപ്പശാലയും ബദറൊളി സമർപ്പണവും വേറിട്ട അനുഭവമായി"
english_title: "Mappila art workshop and Badaroli dedication at Vanimel Crescent Higher Secondary School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310190/mappila-art-workshop-and-the-badaroli-dedication-at-Vanimel-Crescent-Higher-Secondary-School-new"
published_at: "2025-08-22T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a8045c78b22_workshop.jpg"
keywords: []
---

# 'ഇശലോരം'; മാപ്പിള കലാ ശിൽപ്പശാലയും ബദറൊളി സമർപ്പണവും വേറിട്ട അനുഭവമായി

> **Lead Summary:** **വാണിമേൽ: **അബ്‌ദുറഹ്മാൻ ഗുരുക്കൾ മാപ്പിള കലാപഠന കേന്ദ്രം വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന 'ഇശലോരം' പദ്ധതിയുടെ ഭാഗമായി വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച മാപ്പിള കലാ പഠന ശില്പശാല ശ്രദ്ധേയമായി. സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രോഗ്രാം ഓഫീസർ ഉമൈബ ടീച്ചർ ഉദ്ഘാടനം ചെയ്‌തു.

## Article Content

**വാണിമേൽ: **അബ്‌ദുറഹ്മാൻ ഗുരുക്കൾ മാപ്പിള കലാപഠന കേന്ദ്രം വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന 'ഇശലോരം' പദ്ധതിയുടെ ഭാഗമായി വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച മാപ്പിള കലാ പഠന ശില്പശാല ശ്രദ്ധേയമായി. സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രോഗ്രാം ഓഫീസർ ഉമൈബ ടീച്ചർ ഉദ്ഘാടനം ചെയ്‌തു.

പഠന കേന്ദ്രം ചെയർമാൻ കുന്നത്ത് മൊയ്‌തു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സി കെ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മൊയ്‌തു മാസ്റ്ററുടെ മാപ്പിള പാട്ട് സമാഹാരമായ ബദറൊളിയുടെ 50 കോപ്പി ദുബൈ കെ എം സി സി മണ്ഡലം സെക്രട്ടറി എം പി ബഷീർ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശസ്തിയ ടീച്ചർക്ക് കൈമാറി.

പഠന കേന്ദ്രം ഓർഗനൈസിങ് സെക്രട്ടറി എം കെ അഷ്റഫ് പുസ്തക പരിചയം നടത്തി.കെ കെ ഷഹനാസ് ടീച്ചർ, എം എ വാണിമേൽ പി പോക്കർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കോ ഓർഡിനേറ്റർ സി കെ അഷ്റഫ് സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി റിഹാൻ എംപി നന്ദിയും പറഞ്ഞു. റിൻഷ, മിൻഹ, ഫസാഹ്, ഫാത്തിമ സിദ്ദീഖ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310190/mappila-art-workshop-and-the-badaroli-dedication-at-Vanimel-Crescent-Higher-Secondary-School-new)