---
title: "കണ്ണങ്കൈ ഗവ. എൽ.പി സ്കൂൾ കെട്ടിടം പ്രവൃത്തി ഉദ്‌ഘാടനം ശ്രദ്ധേയമായി"
english_title: "Kannangai Govt. LP School building inauguration was remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310230/kannangai-govt-lp-school-building-inauguration-was-remarkable-new"
published_at: "2025-08-22T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a82287d513c_kannankai_school.jpg"
keywords: []
---

# കണ്ണങ്കൈ ഗവ. എൽ.പി സ്കൂൾ കെട്ടിടം പ്രവൃത്തി ഉദ്‌ഘാടനം ശ്രദ്ധേയമായി

> **Lead Summary:** **നാദാപുരം: **തുണേരി ഗ്രാമപഞ്ചായത്തിലെ കണ്ണങ്കൈ ഗവൺമെൻറ് എൽ.പി സ്കൂളിന്റെ പുതിയ ബ്ലോക്കിൻ്റെ പ്രവൃത്തി ഉദ്ഘാടനം ശ്രദ്ധേയമായി. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നു 60 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന പുതിയ ബ്ലോക്കിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഇ.കെ വിജയൻ എം.എൽ.എ. നിർവ്വഹിച്ചു.

## Article Content

**നാദാപുരം: **തുണേരി ഗ്രാമപഞ്ചായത്തിലെ കണ്ണങ്കൈ ഗവൺമെൻറ് എൽ.പി സ്കൂളിന്റെ പുതിയ ബ്ലോക്കിൻ്റെ പ്രവൃത്തി ഉദ്ഘാടനം ശ്രദ്ധേയമായി. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നു 60 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന പുതിയ ബ്ലോക്കിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഇ.കെ വിജയൻ എം.എൽ.എ. നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധ സത്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വനജ, ജില്ലാ പഞ്ചായത്ത് അംഗം കൂടത്താ കണ്ടി സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ്, രജില കിഴക്കുംകരമൽ, ഹെഡ്‌മാസ്റ്റർ ആർ.എൻ. ആനന്ദ ശീലൻ, എസ്സ്.എം.സി ചെയർമാൻ കനവത്ത് രവി, പി.കെ സുകുമാരൻ, വിമൽ കുമാർ കണ്ണങ്കൈ, സി.കെ അബ്‌ദുല്ല, കെ.കെ രമേൻ, സി സറീജ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310230/kannangai-govt-lp-school-building-inauguration-was-remarkable-new)