---
title: "ജോലിക്കിടയിൽ പരിക്ക് പറ്റിയ കൈവിരലിലെ മോതിരം മുറിച്ചു മാറ്റി അഗ്നിരക്ഷസേന "
english_title: "fire and rescue amputate ring from finger injured during work"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310271/fire-and-rescue-amputate-ring-from-finger-injured-during-work-"
published_at: "2025-08-22T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a8475f12000_fire_and_rescue.jpg"
keywords: []
---

# ജോലിക്കിടയിൽ പരിക്ക് പറ്റിയ കൈവിരലിലെ മോതിരം മുറിച്ചു മാറ്റി അഗ്നിരക്ഷസേന 

> **Lead Summary:** **നാദാപുരം :** ജോലിക്കിടയിൽ പരിക്ക് പറ്റിയയാളുടെ കൈവിരലിലെ മോതിരം മുറിച്ചു മാറ്റി അഗ്നിരക്ഷസേന. ഇന്ന് ഉച്ചയോടെ നാദാപുരം ന്യൂക്ലീയസ് ആശുപത്രിയിൽ ചികിത്സാതേടി എത്തിയ വളയം കല്ലുനിര സ്വദേശി ജോസ് ന്റെ ചികിത്സയ്ക്ക് ബുദ്ധിമുട്ടായി നിന്ന കൈ വിരലിലെ മോതിരം മുറിച്ചു മാറ്റുന്നതിനാണ് ആശുപത്രി അധികൃതർ അഗ്നിരക്ഷ സേനയുടെ സഹായം തേടിയത്.

## Article Content

**നാദാപുരം :** ജോലിക്കിടയിൽ പരിക്ക് പറ്റിയയാളുടെ കൈവിരലിലെ മോതിരം മുറിച്ചു മാറ്റി അഗ്നിരക്ഷസേന. ഇന്ന് ഉച്ചയോടെ നാദാപുരം ന്യൂക്ലീയസ് ആശുപത്രിയിൽ ചികിത്സാതേടി എത്തിയ വളയം കല്ലുനിര സ്വദേശി ജോസ് ന്റെ ചികിത്സയ്ക്ക് ബുദ്ധിമുട്ടായി നിന്ന കൈ വിരലിലെ മോതിരം മുറിച്ചു മാറ്റുന്നതിനാണ് ആശുപത്രി അധികൃതർ അഗ്നിരക്ഷ സേനയുടെ സഹായം തേടിയത്.

തുടർന്ന് അസി :സ്റ്റേഷൻ ഓഫീസർ സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ നാദാപുരം അഗ്നിരക്ഷസേനയിലെ ഫയർ & റെസ്ക്യൂ ഓഫീസർ അജേഷ് ഡി റിങ് കട്ടർ ഉപയോഗിച്ച് ഡോക്ടർ മാരുടെ സാന്നിധ്യത്തിൽ നീണ്ട അരമണിക്കൂർ പരിശ്രത്തിനോടുവിൽ സുരക്ഷിതമായി മോതിരം മുറിച്ചു മാറ്റി. വിരലിൽ ആഴ്ന്നിറങ്ങിയ നിലയിലായിരുന്നു മോതിരം ഉണ്ടായിരുന്നത്.

അന്വേഷിച്ചപ്പോൾ കഴിഞ്ഞ ആറു ദിവസം മുൻപ് പരിക്ക് പറ്റിയതാണെന്നു മനസിലായി. സീനിയർ ഫയർ ഓഫീസർ ഐ. ഉണ്ണികൃഷ്ണൻ, ഫയർ ഓഫിസർമാരായ എം.കെ ലിനീഷ് കുമാർ, കെ.കെ പ്രബീഷ് കുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310271/fire-and-rescue-amputate-ring-from-finger-injured-during-work-)