---
title: "മികച്ച പങ്കാളിത്തത്തോടെ; മലബാർ കോളേജ് പത്താം വാർഷികാഘോഷം ശ്രദ്ധേയമായി "
english_title: "Malabar Arts and Science College for Women celebrates its 10th anniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310392/malabar-arts-and-science-college-for-women-celebrates-its-10th-anniversary"
published_at: "2025-08-23T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a951b175462_mla.jpg"
keywords: []
---

# മികച്ച പങ്കാളിത്തത്തോടെ; മലബാർ കോളേജ് പത്താം വാർഷികാഘോഷം ശ്രദ്ധേയമായി 

> **Lead Summary:** **നാദാപുരം: **ചെക്യാട് മലബാർ ആർട്‌സ് ആൻ്റ് സയൻസ് കോളേജ് ഫോർ വിമൻ പത്താം വാർഷികം വേറിട്ട അനുഭവമായി. ഇ.കെ വിജയൻ എം.എൽ.എ വാർഷിക പരിപാടി ഉദ്ഘാടനം ചെയ്തു. മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായി.

## Article Content

**നാദാപുരം: **ചെക്യാട് മലബാർ ആർട്‌സ് ആൻ്റ് സയൻസ് കോളേജ് ഫോർ വിമൻ പത്താം വാർഷികം വേറിട്ട അനുഭവമായി. ഇ.കെ വിജയൻ എം.എൽ.എ വാർഷിക പരിപാടി ഉദ്ഘാടനം ചെയ്തു. മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായി.

പ്രിൻസിപ്പൽ ഡോ. എൻ.സി ഷൈന, നിയാസ്, ഒ രതീഷ്, നിസാമുദ്ധീൻ, അർജ്ജുൻ, ശ്രീജകുമാരി, അമയ അശോക്, നിദാ തസ്നീം സംസാരിച്ചു. ചടങ്ങിൽ ദക്ഷിണാമൂർത്തി ഓൺലൈൻ മീഡിയ എക്‌സലൻസ് അവാർഡ് ജേതാവും കോളേജിലെ ജേണലിസം അസിസ്റ്റന്റ് പ്രൊഫസറുമായ എം രാജേഷ് കുമാറിനെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310392/malabar-arts-and-science-college-for-women-celebrates-its-10th-anniversary)