---
title: "രാത്രി പ്രവൃത്തി; കല്ലാച്ചി ടൗണിലെ കുഴികള്‍ മൂടിത്തുടങ്ങി, യാത്ര ദുരിതത്തിന് പരിഹാരമാകുന്നു"
english_title: "Potholes in Kallachi town begin to be filled solving travel woes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310451/potholes-in-kallachi-town-begin-to-be-filled-solving-travel-woes"
published_at: "2025-08-23T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a99819426e4_WORK.jpg"
keywords: []
---

# രാത്രി പ്രവൃത്തി; കല്ലാച്ചി ടൗണിലെ കുഴികള്‍ മൂടിത്തുടങ്ങി, യാത്ര ദുരിതത്തിന് പരിഹാരമാകുന്നു

> **Lead Summary:** **കല്ലാച്ചി : **കല്ലാച്ചിയിലെ യാത്രക്കാരുടെ യാത്ര ദുരിതത്തിന് പരിഹാരമാകുന്നു. നിറയെ കുഴികളും ചെളിയും നിറഞ്ഞു ഗതാഗത കുരുക്കിലമർന്ന കല്ലാച്ചി സംസ്ഥാനപാതയില്‍ പൊതുമരാമത്ത് വകുപ്പ് നവീകരണ പ്രവൃത്തി തുടങ്ങി. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രാത്രിയാണ് പ്രവൃത്തി. റോഡിന്റെ അടിഭാഗം ബലപ്പെടുത്തി ക്വാറിപ്പൊടി ഉപയോഗിച്ചു കുഴി മൂടുകയാണ് ചെയ്യുന്നത്. ഇത് വഴി കാൽനടയാത്രക്കാർക്ക് യാത്രാ സുഖകരമാകും.

## Article Content

**കല്ലാച്ചി : **കല്ലാച്ചിയിലെ യാത്രക്കാരുടെ യാത്ര ദുരിതത്തിന് പരിഹാരമാകുന്നു. നിറയെ കുഴികളും ചെളിയും നിറഞ്ഞു ഗതാഗത കുരുക്കിലമർന്ന കല്ലാച്ചി സംസ്ഥാനപാതയില്‍ പൊതുമരാമത്ത് വകുപ്പ് നവീകരണ പ്രവൃത്തി തുടങ്ങി. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രാത്രിയാണ് പ്രവൃത്തി. റോഡിന്റെ അടിഭാഗം ബലപ്പെടുത്തി ക്വാറിപ്പൊടി ഉപയോഗിച്ചു കുഴി മൂടുകയാണ് ചെയ്യുന്നത്. ഇത് വഴി കാൽനടയാത്രക്കാർക്ക് യാത്രാ സുഖകരമാകും.

റോഡിന്റെ ദുർഘടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരങ്ങൾ നടത്തിയിരുന്നു. കുറ്റ്യാടി പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.ബി.നളിന്‍കുമാര്‍, ഓവര്‍സീയര്‍മാരായ സജീവന്‍, ഇ.പി.ശരണ്യ തുടങ്ങിയവരുടെ നേതൃത്വത്തില്‍ റണ്ണിങ് കോണ്‍ട്രാക്ടറെ ഉപയോഗിച്ചാണ് പണി നടത്തുന്നത്. വിദ്യാർഥികളടക്കം നിരവധി പേർ യാത്ര ചെയ്യുന്ന ഈ റോഡിന്റെ നവീകരണ പ്രവർത്തി പൂർത്തിയാകുന്നതോടെ ജനങ്ങളുടെ യാത്രാക്ലേശം കുറയും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310451/potholes-in-kallachi-town-begin-to-be-filled-solving-travel-woes)