---
title: "സ്മരണ പുതുക്കി; സി പി ഐ നേതാവ് സി കുമാരൻ ഓർമ്മയായിട്ട് ഒമ്പത് വർഷം"
english_title: "ninth death anniversary of CPI leader C Kumaran was observed in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310478/ninth-death-anniversary-of-cpi-leader-c-kumaran-was-observed-in-kallachi"
published_at: "2025-08-23T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9b8b55b674_cpi.jpg"
keywords: []
---

# സ്മരണ പുതുക്കി; സി പി ഐ നേതാവ് സി കുമാരൻ ഓർമ്മയായിട്ട് ഒമ്പത് വർഷം

> **Lead Summary:** **കല്ലാച്ചി: **സി പി ഐ നേതാവ് സി കുമാരൻ്റെ ഒമ്പതാം ചരമവാർഷികദിനം. സി പി ഐ നാദാപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ സമുചിതമായി ആചരിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം, നാദാപുരം ഗ്രാമ പഞ്ചായത്ത് അംഗം, നാദാപുരം താലൂക്ക് ആശുപത്രി വികസന സമിതി അംഗമായും സാമൂഹ്യ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന സി കുമാരൻ നിസ്വാർത്ഥനായ പൊതു പ്രവർത്തകനായിരുന്നു.

## Article Content

**കല്ലാച്ചി: **സി പി ഐ നേതാവ് സി കുമാരൻ്റെ ഒമ്പതാം ചരമവാർഷികദിനം. സി പി ഐ നാദാപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ സമുചിതമായി ആചരിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം, നാദാപുരം ഗ്രാമ പഞ്ചായത്ത് അംഗം, നാദാപുരം താലൂക്ക് ആശുപത്രി വികസന സമിതി അംഗമായും സാമൂഹ്യ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന സി കുമാരൻ നിസ്വാർത്ഥനായ പൊതു പ്രവർത്തകനായിരുന്നു.

സി പി ഐ നാദാപുരം മണ്ഡലം അസി: സെക്രട്ടറി,അഖിലേന്ത്യാ കിസാൻ സഭ നാദാപുരം നിയോജക മണ്ഡലം സെക്രട്ടറി, ഇടതുപക്ഷ ജനാധിപത്യമുന്നണി പഞ്ചായത്ത് കൺവീനർ എന്നീ നിലകളിലും രാഷ്ട്രീയ രംഗത്ത് സജീവമായ സി കുമാരൻ നാടിൻ്റെ വികസന നിർമ്മാണ പ്രവർത്തനങ്ങളിലും തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നേതാവായിരുന്നു.

പ്രഭാത ഭേരി, സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും തുടർന്ന് കല്ലാച്ചിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ: പി ഗവാസ് ഉദ്ഘാടനം ചെയ്തു. സി കുമാരൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയോ, ഇടത് പക്ഷത്തിൻ്റെയോ മാത്രം നേതാവായിരുന്നില്ല,

കക്ഷി രാഷ്ട്രീയ ഭേദമന്യേ തന്നെ സമീപിക്കുന്ന ഏതൊരാളുടെയും ന്യായമായ ഏത് വിഷയങ്ങളിലും ഇടപെടുകയും അത് പരിഹരിക്കുന്നത് വരെ അവരോടൊപ്പം നിൽക്കുകയും ചെയ്യുന്ന മനുഷ്യസ്നേഹിയായ പൊതു പ്രവർത്തകനായിരുന്നു അദ്ദേഹമെന്ന് ഗവാസ് പറഞ്ഞു. ടി സുഗതൻ അദ്ധ്യക്ഷവഹിച്ചു.

സി പി ഐ ജില്ലാ കൗൺസിൽ അംഗം പി സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത്, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി വൈശാഖ് കല്ലാച്ചി, വി പി ശശിധരൻ,ടി ഗോപാലൻ പ്രസംഗിച്ചു. സി എച്ച് ദിനേശൻ സ്വാഗതവും വി സി ഗോപാലൻ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310478/ninth-death-anniversary-of-cpi-leader-c-kumaran-was-observed-in-kallachi)