---
title: "യുവജന രോഷം; നാദാപുരത്ത് ഡിവൈഎഫ്ഐ യുവജന പ്രതിഷേധം "
english_title: "DYFI youth protest in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310483/dyfi-youth-protest-in-nadapuram-new"
published_at: "2025-08-23T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9bf518516c_protest.jpg"
keywords: []
---

# യുവജന രോഷം; നാദാപുരത്ത് ഡിവൈഎഫ്ഐ യുവജന പ്രതിഷേധം 

> **Lead Summary:** > **നാദാപുരം:** "മാങ്കൂട്ടം സ്കൂളിൻ്റെ ഹെഡ്മാസ്റ്റർ വടകര എം പി ഷാഫി പറമ്പിൽ കള്ളന് കഞ്ഞി വെച്ചവനെതിരെ....... " എന്നെഴുതിയ ബാനറുമായി നാദാപുരത്ത് ഡിവൈഎഫ്ഐ യുവജന പ്രതിഷേധം. കല്ലാച്ചി ടൗണിലാണ് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള യുവജന പ്രതിഷേധ റാലി സംഘടിപ്പിച്ചത്. നിരവധി യുവതി യുവാക്കൾ പങ്കെടുത്തായിരുന്നു പ്രതിഷേധ റാലി.

## Article Content

> **നാദാപുരം:** "മാങ്കൂട്ടം സ്കൂളിൻ്റെ ഹെഡ്മാസ്റ്റർ വടകര എം പി ഷാഫി പറമ്പിൽ കള്ളന് കഞ്ഞി വെച്ചവനെതിരെ....... " എന്നെഴുതിയ ബാനറുമായി നാദാപുരത്ത് ഡിവൈഎഫ്ഐ യുവജന പ്രതിഷേധം. കല്ലാച്ചി ടൗണിലാണ് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള യുവജന പ്രതിഷേധ റാലി സംഘടിപ്പിച്ചത്. നിരവധി യുവതി യുവാക്കൾ പങ്കെടുത്തായിരുന്നു പ്രതിഷേധ റാലി.

തുടർന്ന് കല്ലാച്ചി പോസ്റ്റ് ഓഫീസ് പരിസരത്ത് വിശദീകരണ പൊതുയോഗം നടത്തി. ബ്ലോക്ക് സെക്രട്ടറി അഡ്വ. രാഹുൽ രാജ്, ബ്ലോക്ക് പ്രസിഡൻ്റ് എ.കെ ബിജിത്ത്, ട്രഷറർ അഷിൽ, ജില്ലാ കമ്മറ്റി അംഗം സ്വാന്ദ്ര, എസ് എഫ് ഐ അഖിലേന്ത്യ സെക്രട്ടറിയേറ്റ് അംഗം താജുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310483/dyfi-youth-protest-in-nadapuram-new)