---
title: " വേറിട്ട അനുഭവമായി; നാദാപുരം അർബൻ ബാങ്ക് പഠനയാത്രയും പരിശീലനവും സംഘടിപ്പിച്ചു "
english_title: "Nadapuram Urban Bank organized a study tour and training"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310505/nadapuram-urban-bank-organized-a-study-tour-and-training"
published_at: "2025-08-23T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9e1bb9cc99_CAMP.jpg"
keywords: []
---

#  വേറിട്ട അനുഭവമായി; നാദാപുരം അർബൻ ബാങ്ക് പഠനയാത്രയും പരിശീലനവും സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: **റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നാദാപുരം സഹകരണ അർബൻ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും നടത്തിയ പഠന യാത്ര വേറിട്ട അനുഭവമായി. വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ശേഷം പ്രത്യേക പരിശീലന പരിപാടിയും നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നാദാപുരം സഹകരണ അർബൻ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും നടത്തിയ പഠന യാത്ര വേറിട്ട അനുഭവമായി. വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ശേഷം പ്രത്യേക പരിശീലന പരിപാടിയും നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

ബാങ്ക് ചെയർമാൻ എം കെ അഷ്റഫ് അധ്യക്ഷനായി. അർബൻ ബാങ്ക് ഫെഡറേഷൻ സി ഇ ഒ സത്യനാഥൻ ക്ലാസിന് നേതൃത്വം നൽകി. വൈസ് ചെയർമാൻ പി പി അശോകൻ മാസ്റ്റർ, നാദാപുരം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, പ്രൊഫഷണൽ ഡയറക്ടർമാരായ എം പി പ്രഭാകരൻ, ഒ പി ഗംഗാധരൻ എന്നിവർ സംസാരിച്ചു. ജനറൽ മാനേജർ കെ എൻ അബ്ദുറഷീദ് സ്വാഗതവും അസിസ്റ്റന്റ് മാനേജർ രാജീവ് മറോളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310505/nadapuram-urban-bank-organized-a-study-tour-and-training)