---
title: "പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അട്ടിമറിക്ക് മുസ്ലിം ലീഗ് നീക്കമെന്ന് സിപിഐഎം; കലക്ടർക്ക് പരാതി നൽകി"
english_title: "CPI(M) files complaint with Collector alleging Muslim League's move to sabotage Panchayath elections"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310510/cpim-files-complaint-with-collector-alleging-muslim-leagues-move-to-sabotage-panchayath-elections-new-"
published_at: "2025-08-23T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9e88515b1b_cmplnt.jpg"
keywords: []
---

# പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അട്ടിമറിക്ക് മുസ്ലിം ലീഗ് നീക്കമെന്ന് സിപിഐഎം; കലക്ടർക്ക് പരാതി നൽകി

> **Lead Summary:** **നാദാപുരം : **തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നാദാപുരം പഞ്ചായത്തിൽ വോട്ട് ചേർക്കൽ പ്രക്രിയ അട്ടിമറിക്കുന്നതിന് മുസ്ലിം ലീഗ് ശ്രമമെന്ന് സിപിഐഎം ജില്ലാ കലക്ടർക്ക് പരാതി നൽകി. പഞ്ചായത്തിലെ രണ്ടാം വാർഡിൽ 110 പേരെ കള്ള വോട്ടർമാരായി അപേക്ഷ നൽകിയെന്ന് ആരോപിച്ച് സിപിഐഎം ജില്ലാ കലക്ടർക്ക് പരാതി നൽകി. മൂന്നാം വാർഡ്,

## Article Content

**നാദാപുരം : **തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നാദാപുരം പഞ്ചായത്തിൽ വോട്ട് ചേർക്കൽ പ്രക്രിയ അട്ടിമറിക്കുന്നതിന് മുസ്ലിം ലീഗ് ശ്രമമെന്ന് സിപിഐഎം ജില്ലാ കലക്ടർക്ക് പരാതി നൽകി. പഞ്ചായത്തിലെ രണ്ടാം വാർഡിൽ 110 പേരെ കള്ള വോട്ടർമാരായി അപേക്ഷ നൽകിയെന്ന് ആരോപിച്ച് സിപിഐഎം ജില്ലാ കലക്ടർക്ക് പരാതി നൽകി. മൂന്നാം വാർഡ്,

ഒന്നാം വാർഡ്, 24 ആം വാർഡ് എന്നിവിടങ്ങളിലെ വോട്ടർമാരായ സ്ഥിരമസക്കാരെയാണ് രണ്ടാം വാർഡിലെ വോട്ടർമാരായി ചേർക്കാൻ വേണ്ടി അപേക്ഷ നൽകിയിരിക്കുന്നത്. 90 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള ആളുകൾ പുതുതായി രണ്ടാം വാർഡിൽ വോട്ടിനായി അപേക്ഷ നൽകിയിട്ടുണ്ട്.

ഡിലിമിറ്റേഷൻ കമ്മിറ്റി അംഗീകരിച്ച് മൂന്നാം വാർഡ് പരിധിയിലെ 61 പേരും, ഒന്നാം വാർഡിലെ 40 പേരും, 24 വാർഡിലെ ഒരാളും വർഷങ്ങൾക്കു മുമ്പ് വിവാഹം കഴിച്ചു മറ്റു പഞ്ചായത്തിൽ താമസക്കാരായവരും ഉൾപ്പെടെ 110 പേരാണ് പുതുതായി അപേക്ഷ നൽകിയിരിക്കുന്നത്. പഞ്ചായത്തിൽ ആകെ 5000 ത്തോളം അപേക്ഷകളാണ് അനധികൃതമായി നൽകിയിരിക്കുന്നത്. ഇതിൽ 2200 പേർ മാത്രമാണ് ഇതുവരെ പഞ്ചായത്തിൽ ഹിയറിങ്ങിനായി ഹാജരായിരിക്കുന്നത്.

കള്ളവോട്ട് ചേർത്തവർക്ക് എതിരെ കോടതിയെ സമീപിക്കാനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ അനധികൃതമായി വോട്ട് ചേർക്കാൻ അപേക്ഷ നൽകിയവരുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ സിപിഐഎം ആലോചിച്ചിട്ടുണ്ട്. അനധികൃതമായ വോട്ട് ചേർത്തവരുടെ മുഴുവൻ അപേക്ഷകളും തള്ളിക്കളയണം എന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്കും പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് ഡയറക്ടർ സിപിഐഎം പരാതി നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310510/cpim-files-complaint-with-collector-alleging-muslim-leagues-move-to-sabotage-panchayath-elections-new-)