---
title: "'തിരുവസന്തം 1500'; പാറക്കടവിൽ റബീഅ് വിളംബര റാലി സംഘടിപ്പിച്ചു"
english_title: "Rabi proclamation rally organized in Parakkadavu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310690/rabi-proclamation-rally-organized-in-parakkadavu"
published_at: "2025-08-24T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ab40265c6f6_rally.jpg"
keywords: []
---

# 'തിരുവസന്തം 1500'; പാറക്കടവിൽ റബീഅ് വിളംബര റാലി സംഘടിപ്പിച്ചു

> **Lead Summary:** **പാറക്കടവ്: **സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പാറക്കടവ് റെയ്ഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ 'തിരുവസന്തം 1500' എന്ന പ്രമേയത്തിൽ റബീഅ് വിളംബര മുഅല്ലിം റാലി സംഘടിപ്പിച്ചു. പാറക്കടവ് സിറാജുൽ ഹുദയിൽ നിന്നും മുനീർ സഖാഫി ഓർക്കാട്ടേരി, നിസാർ ഫാളിലി,മജീദ് ഹാജി,പൊന്നങ്കോട്ട് അബൂബക്കർ ഹാജി എന്നിവർ ചേർന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

**പാറക്കടവ്: **സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പാറക്കടവ് റെയ്ഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ 'തിരുവസന്തം 1500' എന്ന പ്രമേയത്തിൽ റബീഅ് വിളംബര മുഅല്ലിം റാലി സംഘടിപ്പിച്ചു. പാറക്കടവ് സിറാജുൽ ഹുദയിൽ നിന്നും മുനീർ സഖാഫി ഓർക്കാട്ടേരി, നിസാർ ഫാളിലി,മജീദ് ഹാജി,പൊന്നങ്കോട്ട് അബൂബക്കർ ഹാജി എന്നിവർ ചേർന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു.

സമാപന സെഷനിൽ റെയ്ഞ്ച് സെക്രട്ടറി അബ്ദുൽ ഗഫൂർ സഖാഫി സന്ദേശ ഭാഷണം നടത്തി. തിരുനബി മാനവരാശിക്ക് ഉദാത്ത മാതൃകയെന്നും,തിരു നബിയെ കൂടുതൽ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് സൈനുൽ ആബിദീൻ ജിഫ്രി പ്രാർത്ഥനയും റെയ്ഞ്ച് പ്രസിഡന്റ് ജമാലുദ്ദീൻ സഖാഫി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310690/rabi-proclamation-rally-organized-in-parakkadavu)