---
title: " പ്രവാസികളുടെ പുനരധിവാസം ഉറപ്പുവരുത്താൻ കേന്ദ്ര സഹായം ലഭ്യമാക്കണം - പ്രവാസി സംഘം"
english_title: "Expatriate group demands central assistance to ensure rehabilitation of expatriates"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310749/expatriate-group-demands-central-assistance-to-ensure-rehabilitation-of-expatriates"
published_at: "2025-08-25T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68abf983465fe_pravasi_sankham.jpg"
keywords: []
---

#  പ്രവാസികളുടെ പുനരധിവാസം ഉറപ്പുവരുത്താൻ കേന്ദ്ര സഹായം ലഭ്യമാക്കണം - പ്രവാസി സംഘം

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂരിൽ കേരള പ്രവാസി സംഘം മേഖലാ സമ്മേളനം സംഘടിപ്പിച്ചു. തിരിച്ചു വന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പുവരുത്താൻ കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് കേരള പ്രവാസി സംഘം മേഖലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി സി.വി ഇഖ്ബാൽ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂരിൽ കേരള പ്രവാസി സംഘം മേഖലാ സമ്മേളനം സംഘടിപ്പിച്ചു. തിരിച്ചു വന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പുവരുത്താൻ കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് കേരള പ്രവാസി സംഘം മേഖലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി സി.വി ഇഖ്ബാൽ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡണ്ട് കെ.പി.രമേശൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മേഖല കമ്മിറ്റി അംഗം പി.എം മമ്മു പതാക ഉയർത്തി. ടി.പി പുരുഷ, കെ.പി.അശോകൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ.ബാബു അനുശോചന പ്രമേയം ആവതരിപ്പിച്ചു.മേഖല സെക്രട്ടറി ഇ.സുകുമാരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

ദീർഘ കാലം ഒമാനിൽ പ്രവാസ ജീവിതം നയിച്ച പി.എം.ചന്ദ്രൻ, നാല്പത് വർഷക്കാലം ഖത്തറിൽ പ്രവാസിയായിരുന്ന ചാക്കേരിവീട്ടിൽ ഹംസ എന്നിവരെ ജില്ലാ സെക്രട്ടറി സി.വി.ഇഖ്ബാൽ പൊന്നാട അണിയിച്ച് ആദരിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി.

സമ്മേളനത്തിൽ സി.വി.ഇഖ്ബാൽ,സി.കെ.ബാലൻ,കെ.ടി.കെ.ഭാസ്കരൻ, സി.രാഗേഷ്,എൻ.മോഹനൻപി.സി.പൊക്കൻ,മുരളി കൈതേരി, എന്നിവർ ചേർന്നാണ് വിജയികളെ അനുമോദിച്ചത്. പുതിയ കമ്മിറ്റി ഭാരവാഹികളായി കെ.പി.രമേശൻ പ്രസിഡണ്ട്,എം.വി.ബാബു,കെ.മുരളീധരൻ, ഇ.സുകുമാരൻ സെക്രട്ടറി, ജോയിന്റ് സെക്രട്ടറിമാരായി സുനിൽ മഹിമ, കെ.ബാബു, രാജഷ് പാവൂർ ട്രഷറർ എന്നിവരടങ്ങുന്ന 23അഗം മേഖല കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. കക്കുറയിൽ ബാലൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310749/expatriate-group-demands-central-assistance-to-ensure-rehabilitation-of-expatriates)