---
title: "കല്ലാച്ചിയിൽ എംഡിഎംഎയുമായി പിടിയിലായ യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു"
english_title: "Youth caught with MDMA in Kallachi released on station bail"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310754/youth-caught-with-mdma-in-kallachi-released-on-station-bail"
published_at: "2025-08-25T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68abfc24ad065_police_station.jpg"
keywords: []
---

# കല്ലാച്ചിയിൽ എംഡിഎംഎയുമായി പിടിയിലായ യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

> **Lead Summary:** **നാദാപുരം: ** കോഴിക്കോട് കല്ലാച്ചിയിൽ കാറിൽ വിൽപനക്ക് സൂക്ഷിച്ച എംഡിഎംഎയുമായി പിടിയിലായ യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കുറ്റ്യാടി വേളം ശാന്തി നഗർ സ്വദേശി പറമ്പത്ത് മീത്തൽ ജസീലിനെയാണ് നാദാപുരം പോലീസ് പിടികൂടിയത്.

## Article Content

**നാദാപുരം: ** കോഴിക്കോട് കല്ലാച്ചിയിൽ കാറിൽ വിൽപനക്ക് സൂക്ഷിച്ച എംഡിഎംഎയുമായി പിടിയിലായ യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കുറ്റ്യാടി വേളം ശാന്തി നഗർ സ്വദേശി പറമ്പത്ത് മീത്തൽ ജസീലിനെയാണ് നാദാപുരം പോലീസ് പിടികൂടിയത്.

കല്ലാച്ചി പൂച്ചാക്കൂലിൽ വെച്ച് നാദാപുരം എസ്ഐ എം.പി.വിഷ്ണുവും ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കുറഞ്ഞ അളവ് ലഹരി ആയതിനാൽ യുവാവിനെ സ്റ്റേഷനിൽ എത്തിച്ച ശേഷം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഇയാൾ സഞ്ചരിച്ച കെഎൽ 46 ജെ 6281 നമ്പർ കാറിൽ സൂക്ഷിച്ച 0.06 ഗ്രാം എംഡിഎംഎ, 80500 രൂപ, ഐ ഫോൺ എന്നിവ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310754/youth-caught-with-mdma-in-kallachi-released-on-station-bail)