---
title: "രോഗങ്ങളെ തുരത്താം; തൂണേരിയിൽ അതിഥി തൊഴിലാളികൾക്ക് രാത്രികാല പരിശോധന സംഘടിപ്പിച്ചു"
english_title: "Night time inspection of guest workers organized in Thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310777/night-time-inspection-of-guest-workers-organized-in-thooneri"
published_at: "2025-08-25T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac16d715fbf_campp.jpg"
keywords: []
---

# രോഗങ്ങളെ തുരത്താം; തൂണേരിയിൽ അതിഥി തൊഴിലാളികൾക്ക് രാത്രികാല പരിശോധന സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: **സംസ്ഥാനത്ത് അഥിതി തൊഴിലാളികളിലടക്കം സാംക്രമിക രോഗങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ജില്ലാ മിസ്റ്റ് ടീമിൻ്റെ സഹകരണത്തോടെ രാത്രികാല പരിശോധന സംഘടിപ്പിച്ചു. വിവിധ തരത്തിലുള്ള സാംക്രമിക രോഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. മലമ്പനി, മന്ത്, കുഷ്ടരോഗം തുടങ്ങിയവ പരിശോധിക്കുന്നതിനുള്ള രക്ത സാമ്പിൾ, ടി.ബി രോഗ പരിശോധനയ്ക്കുള്ള കഫം എന്നിവ ശേഖരിച്ചു.

## Article Content

**നാദാപുരം: **സംസ്ഥാനത്ത് അഥിതി തൊഴിലാളികളിലടക്കം സാംക്രമിക രോഗങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ജില്ലാ മിസ്റ്റ് ടീമിൻ്റെ സഹകരണത്തോടെ രാത്രികാല പരിശോധന സംഘടിപ്പിച്ചു. വിവിധ തരത്തിലുള്ള സാംക്രമിക രോഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. മലമ്പനി, മന്ത്, കുഷ്ടരോഗം തുടങ്ങിയവ പരിശോധിക്കുന്നതിനുള്ള രക്ത സാമ്പിൾ, ടി.ബി രോഗ പരിശോധനയ്ക്കുള്ള കഫം എന്നിവ ശേഖരിച്ചു.

തൂണേരി ഗ്രാമപഞ്ചായത്തിലെ വിവിധ ക്വാർട്ടേഴ്‌സുകളിൽ താമസിക്കുന്ന 118 അതിഥി തൊഴിലാളികളെയാണ് രാത്രികാല പരിശോധന നടത്തിയത്. ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് രോഗം സ്ഥിരീകരിക്കന്നവർക്ക് ചികിത്സ നൽകുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. ജി അലൻ അറിയിച്ചു.

പരിശോധനയിൽ മിസ്റ്റ് മെഡിക്കൽ ഓഫിസർ ഡോ. ടി.കെ ജഫ്രിക്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർമാരായ കെ.പി രാജേഷ്‌കുമാർ, നിതിലാജി, പബ്ലിക് ഹെൽത്ത് നഴ്സ് ബി അനിത, മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരായ സി.കെ ഹരിത, അനുഷ സത്യൻ, ആർ.ബി.എസ്.കെ നഴ്‌സ് തുഷാര, പി ബിജുല, ജി നീതു, ആശ പ്രവർത്തകരായ ബീന, റിഷ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310777/night-time-inspection-of-guest-workers-organized-in-thooneri)