---
title: "ആശങ്ക വേണ്ട; വളയം ബസ് കൈനാട്ടിയിൽ അപകടത്തിപ്പെട്ടു, ആരുടെയും പരിക്ക് ഗുരുതരമല്ല "
english_title: "Valayam bus crashes in Kainatty no one seriously injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310874/valayam-bus-crashes-in-kainatty-no-one-seriously-injured"
published_at: "2025-08-25T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac71b1912cc_ACCIDENTT.jpg"
keywords: []
---

# ആശങ്ക വേണ്ട; വളയം ബസ് കൈനാട്ടിയിൽ അപകടത്തിപ്പെട്ടു, ആരുടെയും പരിക്ക് ഗുരുതരമല്ല 

> **Lead Summary:** **നാദാപുരം: **വളയം -കല്ലുനിര റൂട്ടിൽ സർവീസ് നടത്തുന്ന ബസ് അപകടത്തിപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് വൈകിട്ട് 6.30 ഓടെയാണ് അപകടം. വടകരയിൽ നിന്ന് വളയം കല്ലുനിരയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഗുഡ് വേ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**നാദാപുരം: **വളയം -കല്ലുനിര റൂട്ടിൽ സർവീസ് നടത്തുന്ന ബസ് അപകടത്തിപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് വൈകിട്ട് 6.30 ഓടെയാണ് അപകടം. വടകരയിൽ നിന്ന് വളയം കല്ലുനിരയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഗുഡ് വേ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

കൈനാട്ടി മേൽപ്പാലം ഇറങ്ങി വരുകയായിരുന്ന ബസ്സിന് മുന്നിലേക്ക് അമിത വേഗത്തിൽ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ ഗട്ടറിലേക്ക് വീഴുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് ഒരു തെങ്ങിലിടിച്ചാണ് നിന്നത്. ഇരുപതോളം യാത്രക്കാർക്ക് പരിക്കുണ്ട്. പത്തോളം പേരെ വടകര പാർക്കോ ഹോസ്പിറ്റൽ, ആശ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310874/valayam-bus-crashes-in-kainatty-no-one-seriously-injured)