---
title: "ചരക്ക് വാഹന വാടക; സർക്കാരിന്റെ കള്ളക്കളി അവസാനിപ്പിക്കണം -ഐ എൻ ടി യു സി"
english_title: "INTUC calls for an end to the governmentS deceit regarding the consolidation of freight vehicle rentals"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310881/intuc-calls-for-an-end-to-the-governments-deceit-regarding-the-consolidation-of-freight-vehicle-rentals"
published_at: "2025-08-25T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac76a233cce_INTUC.jpg"
keywords: []
---

# ചരക്ക് വാഹന വാടക; സർക്കാരിന്റെ കള്ളക്കളി അവസാനിപ്പിക്കണം -ഐ എൻ ടി യു സി

> **Lead Summary:** **നാദാപുരം : **ചരക്ക് വാഹന വാടക ഏകീകരണവുമായി ബന്ധപ്പെട്ട് സർക്കാരിൻ്റെ കള്ളക്കളി അവസാനിപ്പിക്കണമെന്ന് സതേൺ മോട്ടോർ ആൻഡ് റോഡ് ട്രാൻസ്പോർട്ട് (സ്മാർട്ട്) വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി. ചരക്ക് വാഹന വാടക ഏകീകരണവുമായി ബന്ധപ്പെട്ട് സർക്കാർ നിശ്ചയിച്ച കമ്മിറ്റി നൽകിയ റിപ്പോർട്ട് നടപ്പിലാക്കാതെ കുത്തകകളെ സഹായിക്കുന്ന് സമീപനമാണ്.

## Article Content

**നാദാപുരം : **ചരക്ക് വാഹന വാടക ഏകീകരണവുമായി ബന്ധപ്പെട്ട് സർക്കാരിൻ്റെ കള്ളക്കളി അവസാനിപ്പിക്കണമെന്ന് സതേൺ മോട്ടോർ ആൻഡ് റോഡ് ട്രാൻസ്പോർട്ട് (സ്മാർട്ട്) വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി. ചരക്ക് വാഹന വാടക ഏകീകരണവുമായി ബന്ധപ്പെട്ട് സർക്കാർ നിശ്ചയിച്ച കമ്മിറ്റി നൽകിയ റിപ്പോർട്ട് നടപ്പിലാക്കാതെ കുത്തകകളെ സഹായിക്കുന്ന് സമീപനമാണ്.

ഗുഡ്സ് ക്യാരേജ് വാഹനങ്ങൾക്ക് താരീഫ് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കാമെന്നും ടിപ്പർ ലോറികളെ വഴിയിൽ തടയുന്ന സമ്പ്രദായം നിർത്തലാക്കുമെന്നും ഖനന കേന്ദ്രങ്ങളിൽ വെയ് ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പു നൽകിയിരുന്നു. അമിതഭാരം കയറ്റിയതിന് ഡ്രൈവർമാരിൽ മാത്രം പിഴ ഈടാക്കുന്നത് ശരിയായ നടപടിയല്ല. 

വഴിയോര വിശ്രമ കേന്ദ്രങ്ങളിൽ ലോറി പാർക്കിംഗ് സംവിധാനം ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും നഗരത്തിലെ ഓട്ടോറിക്ഷ ദൂരപരിധി നിശ്ചയിക്കണമെന്നും ബസ്തൊഴിലാളികൾക്ക് പി സി സി സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് സതേൺ മോട്ടോർ ആൻഡ് റോഡ് ട്രാൻസ്പോർട്ട് സ്മാർട്ട് വർക്കേഴ്സ് യൂണിയൻ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു

ജില്ലാപ്രതിനിധി സമ്മേളനം മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് മലയാലപ്പുഴ ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ ഷാജി അധ്യക്ഷത വഹിക്കും. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ രാജീവ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി,സംസ്ഥാന സെക്രട്ടറി നിഷാബ് മുല്ലോളി , കെ.സി ശശികുമാർ, ടി വി മജീദ്, തസ്ലീന വി.പി, അശോകൻ കെ..ടി കെ , സുമതപി, അഡ്വ. കെ രതീഷ് ലാൽ, രജ്ഞിത്ത് കണ്ണോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

പൊതുസമ്മേളനം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ രാജീവ് ഉദ്ഘാടനം ചെയ്തു. കെ.ഷാജി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ആവേലം രാധാകൃഷ്ണൻ, നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ്, കാവിലമ്പാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജമാൽ കോരംകോട് നാദാപുരംനിയോജകമണ്ഡലംയുഡിഎഫ് കൺവീനർ അഡ്വ.സജീവൻ,

നാദാപുരം മണ്ഡലംയുഡിഎഫ് കൺവീനർ കെ എം രഘുനാഥ്,കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവിഷ് വളയം,കാവിലം പാറ മണ്ഡലം യുഡിഎഫ് കൺവീനർ കെ സി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310881/intuc-calls-for-an-end-to-the-governments-deceit-regarding-the-consolidation-of-freight-vehicle-rentals)