---
title: "സമചിത്തതയോടെ രാഷ്ട്രീയ പൊതു പ്രവർത്തനം നടത്തണം -വി.ഡി സതീശൻ"
english_title: "V.D. Satheesan urges people to carry out political and public activities with equanimity"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/311238/vd-satheesan-urges-people-to-carry-out-political-and-public-activities-with-equanimity"
published_at: "2025-08-27T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aea16673111_vd.jpg"
keywords: []
---

# സമചിത്തതയോടെ രാഷ്ട്രീയ പൊതു പ്രവർത്തനം നടത്തണം -വി.ഡി സതീശൻ

> **Lead Summary:** **അരൂർ: ** സമചിത്തതയോടെ രാഷ്ട്രീയ പൊതു പ്രവർത്തനം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബഹുമുഖ പ്രതിഭമായിരുന്ന അരൂർ പത്മനാഭൻ്റെ സ്മരണക്കായി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച പൊതു പ്രവർത്തകനുള്ള അവാർഡ് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന് നൽകി പ്രസംഗിക്കുകയായിരുന്നു സതീശൻ.

## Article Content

**അരൂർ: ** സമചിത്തതയോടെ രാഷ്ട്രീയ പൊതു പ്രവർത്തനം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബഹുമുഖ പ്രതിഭമായിരുന്ന അരൂർ പത്മനാഭൻ്റെ സ്മരണക്കായി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച പൊതു പ്രവർത്തകനുള്ള അവാർഡ് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന് നൽകി പ്രസംഗിക്കുകയായിരുന്നു സതീശൻ.

രാഷ്ട്രീയ പ്രവർത്തനം എന്ന് പറയുന്നത് പ്രതിസന്ധിയും സമ്മർദ്ദവും നിറഞ്ഞതാണ്.അതിനിടയിൽ നിന്ന് കൊണ്ട് നടത്തുന്ന പൊതുപ്രവർത്തനം വെല്ലുവിളിയായി മാറിക്കൂടായെന്നും വി.ഡി സതീശൻ പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ വി.എം ചന്ദ്രൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. പൊതു പ്രവർത്തനത്തിന് മുല്ലപ്പള്ളിയും അരൂർ പത്മനാഭനും മാതൃകയാണ്. ഇവരുടെ പാത പൊതു പ്രവർത്തകർ പിന്തുടരണമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

മുല്ലപ്പള്ളി രാമചന്ദ്രൻ, ഷാഫി പറമ്പിൽ എം.പി, കെ പ്രവീൺ കുമാർ പ്രമോദ് കക്കട്ടിൽ, കെ സജീവൻ, എം.സി നാരായണൻനമ്പ്യാർ, ശ്രീജേഷ് ഊരത്ത്, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ എം.കെ ഭാസ്കരൻ, വിപി കുഞ്ഞമ്മദ്, പി അജിത്ത് പി.എം നാണു, എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/311238/vd-satheesan-urges-people-to-carry-out-political-and-public-activities-with-equanimity)