---
title: "ഇനി ഇവർ നയിക്കും; കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതിയ പി.ടി.എ ഭാരവാഹികൾ "
english_title: "New PTA office bearers for Kallachi Govt Higher Secondary School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/311288/new-pta-office-bearers-for-kallachi-govt-higher-secondary-school"
published_at: "2025-08-27T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aec01b896a2_pta.jpg"
keywords: []
---

# ഇനി ഇവർ നയിക്കും; കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതിയ പി.ടി.എ ഭാരവാഹികൾ 

> **Lead Summary:** **കല്ലാച്ചി: ** കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ നയിക്കാൻ പുതിയ ഭാരവാഹികൾ. 2025 -26 വർഷത്തിലെ പി.ടി.എ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. തൂണേരി ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി യോഗം ഉദ്ഘാടനം ചെയ്‌തു. ഹെഡ് മിസ്ട്രസ് സുചിത്ര വി, ശ്രീഷ പുതിയേടത്ത്, മാധവൻ നരിക്കാട്ടേരി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ വിൻസെൻ്റ്.പി.ജെ സ്വാഗതം പറഞ്ഞു.

## Article Content

**കല്ലാച്ചി: ** കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ നയിക്കാൻ പുതിയ ഭാരവാഹികൾ. 2025 -26 വർഷത്തിലെ പി.ടി.എ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. തൂണേരി ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി യോഗം ഉദ്ഘാടനം ചെയ്‌തു. ഹെഡ് മിസ്ട്രസ് സുചിത്ര വി, ശ്രീഷ പുതിയേടത്ത്, മാധവൻ നരിക്കാട്ടേരി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ വിൻസെൻ്റ്.പി.ജെ സ്വാഗതം പറഞ്ഞു.

പ്രസിഡണ്ടായി എ.ദിലീപ് കുമാർ, വൈസ് പ്രസിഡണ്ടായി എ.സുരേഷ് ബാബു, എസ്.എം.സി. ചെയർമാനായി ദിലീപ് പെരുമുണ്ടച്ചേരി, വൈസ് ചെയർമാനായി സി.കെ.ശശി, മദർ പി.ടി.എ പ്രസിഡണ്ടായി റിംഷ പൂവുള്ളതിൽ, മദർ പി.ടി.എ വൈസ് പ്രസിഡണ്ടായി നീതു പ്രകാശ് എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/311288/new-pta-office-bearers-for-kallachi-govt-higher-secondary-school)