---
title: "പ്രതിഷേധം ഇരമ്പി; ഷാഫി പറമ്പിൽ എം പിയെ റോഡിൽ തടഞ്ഞതിൽ നാദാപുരത്ത് കോൺഗ്രസ് പ്രതിഷേധം "
english_title: "Congress protests in Nadapuram over Shafi Parambil MP being blocked on the road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/311460/congress-protests-in-nadapuram-over-shafi-parambil-mp-being-blocked-on-the-road"
published_at: "2025-08-28T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68afeabba7235_protest.jpg"
keywords: []
---

# പ്രതിഷേധം ഇരമ്പി; ഷാഫി പറമ്പിൽ എം പിയെ റോഡിൽ തടഞ്ഞതിൽ നാദാപുരത്ത് കോൺഗ്രസ് പ്രതിഷേധം 

> **Lead Summary:** **നാദാപുരം: **വടകരയിൽ ഷാഫി പറമ്പിൽ എം പി യെ തടഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ നാദാപുരത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വടകര റോഡിൽ ഫെഡറൽ ബാങ്കിന് സമീപത്ത് നിന്നും ആരംഭിച്ച പ്രതിഷേധത്തിൽ പ്രതിഷേധക്കാർ ടൗൺ ചുറ്റി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ ധർണ്ണ നടത്തി.

## Article Content

**നാദാപുരം: **വടകരയിൽ ഷാഫി പറമ്പിൽ എം പി യെ തടഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ നാദാപുരത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വടകര റോഡിൽ ഫെഡറൽ ബാങ്കിന് സമീപത്ത് നിന്നും ആരംഭിച്ച പ്രതിഷേധത്തിൽ പ്രതിഷേധക്കാർ ടൗൺ ചുറ്റി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ ധർണ്ണ നടത്തി.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ നാദാപുരം എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രവർത്തകരെ തടഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ്, ഡിസിസി സെക്രട്ടറി ആവോലം രാധാകൃഷ്ണൻ പി കെ ഹബീബ്, അനസ് നങ്ങാണ്ടി, അഡ്വ.എ സജീവൻ, വി വി റിനീഷ്,കെ ചന്ദ്രൻ, രവീഷ് വളയം നേതൃത്വം നല്കി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/311460/congress-protests-in-nadapuram-over-shafi-parambil-mp-being-blocked-on-the-road)