---
title: "ഓർമ്മ പുതുക്കി; വി.എസ് അച്ചുതാനന്ദൻ, പി.കെ കുഞ്ഞിരാമൻ അനുസ്മരണം നടത്തി "
english_title: "CPI(M) commemorates VS Achuthanandan and PK Kunhiraman"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/311472/cpim-commemorates-vs-achuthanandan-and-pk-kunhiraman"
published_at: "2025-08-28T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68afef84635e9_commommeration.jpg"
keywords: []
---

# ഓർമ്മ പുതുക്കി; വി.എസ് അച്ചുതാനന്ദൻ, പി.കെ കുഞ്ഞിരാമൻ അനുസ്മരണം നടത്തി 

> **Lead Summary:** **പാറക്കടവ്: **മുൻ മുഖ്യമന്ത്രിയും സി.പി.ഐ.(എം) സ്ഥാപക നേതാവുമായിരുന്ന വി.എസ് അച്ചുതാനന്ദൻ അനുസ്മരണവും ചെക്യാട് മുൻ ലോക്കൽ കമ്മറ്റി അംഗമായ പി.കെ കുഞ്ഞിരാമൻ എട്ടാമത് വാർഷിക അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

## Article Content

**പാറക്കടവ്: **മുൻ മുഖ്യമന്ത്രിയും സി.പി.ഐ.(എം) സ്ഥാപക നേതാവുമായിരുന്ന വി.എസ് അച്ചുതാനന്ദൻ അനുസ്മരണവും ചെക്യാട് മുൻ ലോക്കൽ കമ്മറ്റി അംഗമായ പി.കെ കുഞ്ഞിരാമൻ എട്ടാമത് വാർഷിക അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

ചെക്യാട് പ്രദേശത്ത് കമ്മ്യൂണിസ്റ്റ് കർഷക തൊഴിലാളി പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ പങ്കു വഹിച്ച നേതാവായിരുന്നു പി.കെ കുഞ്ഞിരാമൻ. ചെക്യാട് വേവത്ത് നടന്ന പരിപാടി സി.പി.ഐ.(എം) ജില്ലാ കമ്മറ്റി അംഗം എ.എൻ റഷീദ് ഉദ്ഘാടനം ചെയ്തു. കെ.വി.കുമാരൻ അധ്യക്ഷനായി. ടി. അനിൽ കുമാർ, വി.കെ.ഭാസ്കരൻ, വി.കെ ശ്രീധരൻ, പി.കെ അനിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/311472/cpim-commemorates-vs-achuthanandan-and-pk-kunhiraman)