---
title: "ഓണാഘോഷം വർണാഭമായി; ദേശീയ പഞ്ചഗുസ്തി താരം കെ.ഷിബിന് സ്നേഹാദരം നൽകി "
english_title: "Onam celebrations National Panchawati star K Shibin was paid tribute"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/311561/onam-celebrations-national-panchawati-star-k-shibin-was-paid-tribute"
published_at: "2025-08-28T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b01f3dc587b_k_shibin.jpg"
keywords: []
---

# ഓണാഘോഷം വർണാഭമായി; ദേശീയ പഞ്ചഗുസ്തി താരം കെ.ഷിബിന് സ്നേഹാദരം നൽകി 

> **Lead Summary:** **കല്ലാച്ചി: ** നരിക്കാട്ടേരി എൽ.വി.എൽ.പി സ്കൂൾ ഓണാഘോഷം വർണാഭമായി. വാർഡ് മെമ്പർ എൻ.കെ അലിമത്ത് ഉദ്ഘാടനം ഓണാഘോഷം ചെയ്‌തു. ബാംഗ്ലൂരിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ വിജയിച്ച പഞ്ചഗുസ്തി താരം കെ. ഷിബിന് സ്നേഹാദരം നൽകി അനുമോദിച്ച് സ്കൂൾ പി.ടി.എ. നരിക്കാട്ടേരി എൽ.വി.എൽ.പി സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയായ കെ.ഷിബിൻ അസർബൈജാനിൽ വെച്ച് അടുത്ത മാസം നടക്കുന്ന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത്.

## Article Content

**കല്ലാച്ചി: ** നരിക്കാട്ടേരി എൽ.വി.എൽ.പി സ്കൂൾ ഓണാഘോഷം വർണാഭമായി. വാർഡ് മെമ്പർ എൻ.കെ അലിമത്ത് ഉദ്ഘാടനം ഓണാഘോഷം ചെയ്‌തു. ബാംഗ്ലൂരിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ വിജയിച്ച പഞ്ചഗുസ്തി താരം കെ. ഷിബിന് സ്നേഹാദരം നൽകി അനുമോദിച്ച് സ്കൂൾ പി.ടി.എ. നരിക്കാട്ടേരി എൽ.വി.എൽ.പി സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയായ കെ.ഷിബിൻ അസർബൈജാനിൽ വെച്ച് അടുത്ത മാസം നടക്കുന്ന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത്.

ഹെഡ്‌മാസ്റ്റർ വി.കെ.പ്രശാന്ത് കുമാർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് സിജിലേഷ്.വി.പി അധ്യക്ഷത വഹിച്ചു. എസ്.എസ്.ജി കൺവീനർ ദിലീപ് പെരുമുണ്ടച്ചേരി സി.ശശി മാസ്റ്റർ പി.ടി.കെ.കുമാരൻ കെ.ശ്രീജ ആക്കൂൽ പ്രഭാകരൻ രാജൻ വടക്കെ കുനിയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/311561/onam-celebrations-national-panchawati-star-k-shibin-was-paid-tribute)