---
title: "സംഘാടക സമിതിയായി; സി പി ഐ സംസ്ഥാന സമ്മേളന പതാക ജാഥയ്ക്ക് പെരിങ്ങത്തൂരിൽ സ്വീകരണം നൽകും "
english_title: "CPI state conference flag procession to be welcomed in Peringathur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/311587/cpi-state-conference-flag-procession-to-be-welcomed-in-peringathur"
published_at: "2025-08-28T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b0322399f38_cpi.jpg"
keywords: []
---

# സംഘാടക സമിതിയായി; സി പി ഐ സംസ്ഥാന സമ്മേളന പതാക ജാഥയ്ക്ക് പെരിങ്ങത്തൂരിൽ സ്വീകരണം നൽകും 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **സി പി ഐ സംസ്ഥാന സമ്മേളന നഗരിയിലേക്ക് കയ്യൂരിൽ നിന്ന് പ്രയാണമാരംഭിച്ച പതാക ജാഥയ്ക്ക് സെപ്തംബർ ഒന്നിന് ജില്ലാ അതിർത്തിയായ പെരിങ്ങത്തൂരിൽ ഉജ്ജ്വല സ്വീകരണം നൽകും. പതാക ജാഥ സ്വീകരണം വിജയിപ്പിക്കുന്നതിന് ഇരിങ്ങണ്ണൂരിൽ സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **സി പി ഐ സംസ്ഥാന സമ്മേളന നഗരിയിലേക്ക് കയ്യൂരിൽ നിന്ന് പ്രയാണമാരംഭിച്ച പതാക ജാഥയ്ക്ക് സെപ്തംബർ ഒന്നിന് ജില്ലാ അതിർത്തിയായ പെരിങ്ങത്തൂരിൽ ഉജ്ജ്വല സ്വീകരണം നൽകും. പതാക ജാഥ സ്വീകരണം വിജയിപ്പിക്കുന്നതിന് ഇരിങ്ങണ്ണൂരിൽ സംഘാടക സമിതി രൂപീകരിച്ചു.

ഇരിങ്ങണ്ണൂർ സാംസ്കാരിക നിലയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സി കെ ബാലൻ അദ്ധ്യക്ഷത വഹിച്ചു.സി പി ഐ നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി,സി സുരേന്ദ്രൻ മാസ്റ്റർ, ഷീമ വള്ളിൽ, കളത്തിൽ സുരേന്ദ്രൻ, വാച്ചാൽ ശ്രീധരൻ, എ കെ സോമനാഥൻ, സുരേന്ദ്രൻ തൂണേരി പ്രസംഗിച്ചു.

ചെയർമാനായി സി കെ ബാലൻ, ജനറൽ കൺവീനറായി എ കെ സോമനാഥൻ, ട്രഷറർ സി സുരേന്ദ്രൻ മാസ്റ്റർ, വൈസ് ചെയർമാൻമാരായി കളത്തിൽ സുരേന്ദ്രൻ, വിമൽ കുമാർ കണ്ണങ്കൈ, സന്തോഷ് കക്കാട്ട്, ഇ രാജൻ, ജോയിന്റ് കൺവീനർമാരായി ഷീമ വള്ളിൽ, സുനിൽ വരദ,കെ പി രജിഷ് എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/311587/cpi-state-conference-flag-procession-to-be-welcomed-in-peringathur)