---
title: "ഓണസദ്യ ഒരുക്കാം; വാണിമേൽ സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്തയ്ക്ക് തുടക്കമായി "
english_title: "Vanimel Service Cooperative Bank Onam Chanda has begun"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/311598/vanimel-service-cooperative-bank-onam-chanda-has-begun"
published_at: "2025-08-28T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b0467d7fde9_onam_chanda.jpg"
keywords: []
---

# ഓണസദ്യ ഒരുക്കാം; വാണിമേൽ സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്തയ്ക്ക് തുടക്കമായി 

> **Lead Summary:** **വാണിമേൽ: **സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഓണചന്തയ്ക്ക് തുടക്കമായി. പൊതുവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഓണവിപണിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സാധാരണക്കാർക്ക് വേണ്ടി വാണിമേൽ സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത ആരംഭിച്ചു.

## Article Content

**വാണിമേൽ: **സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഓണചന്തയ്ക്ക് തുടക്കമായി. പൊതുവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഓണവിപണിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സാധാരണക്കാർക്ക് വേണ്ടി വാണിമേൽ സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത ആരംഭിച്ചു.

ബാങ്ക് പ്രസിഡന്റ് ടി വി ആണ്ടി ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ പി കൃഷ്ണൻ അധ്യക്ഷനായി. ഡയറക്ടർമാരായ എൻപിസി കണാരൻ. എ പി വെള്ളി, കെ പി ശോഭ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ടി പി രുപേഷ് സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/311598/vanimel-service-cooperative-bank-onam-chanda-has-begun)