---
title: "ഉദ്ഘാടനം നാളെ; ജേർണലിസ്റ്റ് യൂണിയൻ പ്രസ് ക്ലബ് പുതിയ ഓഫീസ് കല്ലാച്ചിയിൽ   "
english_title: "Journalists Union Press Club new office inaugurate in Kallachi tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/311627/journalists-union-press-club-new-office-inaugurate-in-kallachi-tomorrow"
published_at: "2025-08-28T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b06dd21c2e6_ek_vijayan.jpg"
keywords: []
---

# ഉദ്ഘാടനം നാളെ; ജേർണലിസ്റ്റ് യൂണിയൻ പ്രസ് ക്ലബ് പുതിയ ഓഫീസ് കല്ലാച്ചിയിൽ   

> **Lead Summary:** **നാദാപുരം: **നാദാപുരം മേഖലയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ നാദാപുരം ജേർണലിസ്റ്റ് യൂണിയൻ പ്രസ് ക്ലബ്ബ് ഓഫീസ് നാളെ മുതൽ കല്ലാച്ചി സിറ്റി സെൻ്ററിൽ പ്രവർത്തനം തുടങ്ങും. കല്ലാച്ചി സിറ്റി സെന്റർ കോംപ്ലക്സ് രണ്ടാം നിലയിൽ ഉദ്ഘാടനം ഇ.കെ വിജയൻ എം.എൽ.എ നാളെ വൈകുന്നേരം 6.30 ന് നിർവ്വഹിക്കും.

## Article Content

**നാദാപുരം: **നാദാപുരം മേഖലയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ നാദാപുരം ജേർണലിസ്റ്റ് യൂണിയൻ പ്രസ് ക്ലബ്ബ് ഓഫീസ് നാളെ മുതൽ കല്ലാച്ചി സിറ്റി സെൻ്ററിൽ പ്രവർത്തനം തുടങ്ങും. കല്ലാച്ചി സിറ്റി സെന്റർ കോംപ്ലക്സ് രണ്ടാം നിലയിൽ ഉദ്ഘാടനം ഇ.കെ വിജയൻ എം.എൽ.എ നാളെ വൈകുന്നേരം 6.30 ന് നിർവ്വഹിക്കും.

അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എ.പി ചന്ദ്രൻ മുഖ്യാതിഥി ആയി പങ്കെടുക്കും. നാദാപുരം മേഘലയിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ,സാമൂഹ്യ, സാംസ്കാരിക,വ്യാപാര മേഖലയിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡണ്ട് സി.രാഗേഷ്, സെക്രട്ടറി വത്സരാജ് മണലാട്ട് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/311627/journalists-union-press-club-new-office-inaugurate-in-kallachi-tomorrow)