---
title: "രാവ് ആവേശ പകലായി; നൈറ്റ് വോളിബോൾ മേളക്ക് ഇരിങ്ങണ്ണൂരിൽ തുടക്കമായി "
english_title: "The night volleyball tournament started in Iringannur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/31218/the-night-volleyball-tournament-started-in-iringannur"
published_at: "2022-03-12T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c0cd1e7a26_Untitled-1.jpg"
keywords: []
---

# രാവ് ആവേശ പകലായി; നൈറ്റ് വോളിബോൾ മേളക്ക് ഇരിങ്ങണ്ണൂരിൽ തുടക്കമായി 

> **Lead Summary:** **നാദാപുരം : **ഇനിയുള്ള രണ്ട് രാവുകളും ഈ ഗ്രാമത്തിന് ആവേശാരവങ്ങളുടെ പകലാവും. യുവതരംഗ് ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബ് ഇരിങ്ങണ്ണൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന നൈറ്റ് വോളിബോൾ മേള ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.

## Article Content

**നാദാപുരം : **ഇനിയുള്ള രണ്ട് രാവുകളും ഈ ഗ്രാമത്തിന് ആവേശാരവങ്ങളുടെ പകലാവും. യുവതരംഗ് ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബ് ഇരിങ്ങണ്ണൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന നൈറ്റ് വോളിബോൾ മേള ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.

എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.പി സലീന, ശ്രീജ പാലപ്പറമ്പത്ത് എന്നിവർ ആശംസകളർപ്പിച്ചു. സംഘാടക സമിതി കൺവീനർ കെ.പി ഹുസൈൻ സ്വാഗതവും ചെയർമാൻ സഞ്ജയ് പുത്തലത്ത് അധ്യക്ഷതയും വഹിച്ചു.

മാർച്ച് 11, 12, 13 ദിവസങ്ങളിൽ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വച്ചാണ് വോളി മേള നടക്കുന്നത്. പടിഞ്ഞാറെക്കണ്ടി കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ വിന്നേർ സ് ട്രോഫിക്ക് വേണ്ടിയും , ചീരാങ്കണ്ടി കണാരൻ മാസ്റ്റർ മെമ്മോറിയൽ റണ്ണർ അപ്പ് ട്രോഫിക്കും വേണ്ടിയുള്ള മത്സരങ്ങളിൽ വിവിധ ടീമുകൾക്ക് വേണ്ടി പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. വോളി മേളയിൽ വനിതകളുടെ പ്രദർശന മത്സരവും നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/31218/the-night-volleyball-tournament-started-in-iringannur)