---
title: "നാടെങ്ങും ഓണം മേളകൾ; നാദാപുരത്ത് ഓണച്ചന്തയ്ക്ക് സജീവമായ തുടക്കം "
english_title: "Onam market start in Nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/312376/onam-market-start-in-nadapuram"
published_at: "2025-09-01T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b55400ad487_vv_muhammadali.jpg"
keywords: []
---

# നാടെങ്ങും ഓണം മേളകൾ; നാദാപുരത്ത് ഓണച്ചന്തയ്ക്ക് സജീവമായ തുടക്കം 

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണച്ചന്തയ്ക്ക് തുടക്കമായി. ഇന്ന് മുതൽ സെപ്റ്റംബർ നാല് വരെയാണ് ഓണച്ചന്ത നടക്കുന്നത്. ഇന്ന് രാവിലെ 10 മണിക്ക് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണച്ചന്തയ്ക്ക് തുടക്കമായി. ഇന്ന് മുതൽ സെപ്റ്റംബർ നാല് വരെയാണ് ഓണച്ചന്ത നടക്കുന്നത്. ഇന്ന് രാവിലെ 10 മണിക്ക് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു.

രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് ഓണച്ചന്തയുടെ പ്രവർത്തനസമയം. കർഷകരിൽനിന്ന് നാടൻ പച്ചക്കറികൾ പൊതുവിപണിയേക്കാൾ 10% അധികം വിലയിൽ സംഭരിക്കുകയും, പൊതുജനങ്ങൾക്ക് 30% വിലക്കുറവിൽ വിൽക്കുകയും ചെയ്യും എന്നതാണ് ഈ ചന്തയുടെ പ്രധാന പ്രത്യേകത. പച്ചക്കറികൾക്ക് പുറമെ, വിവിധതരം മൂല്യവർധിത ഉത്പന്നങ്ങളും ചന്തയിൽ ലഭ്യമാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/312376/onam-market-start-in-nadapuram)