---
title: "സി.പി ഐ സമ്മേളനം; പതാക ജാഥയ്ക്ക് പെരിങ്ങത്തൂരിൽ ഉജ്ജ്വല സ്വീകരണം "
english_title: "CPI conference flag procession receives welcome at Peringathur Kozhikode district"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/312603/cpi-conference-flag-procession-receives-welcome-at-peringathur-kozhikode-district"
published_at: "2025-09-02T22:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b71c7e3ef4d_CPI.jpg"
keywords: []
---

# സി.പി ഐ സമ്മേളനം; പതാക ജാഥയ്ക്ക് പെരിങ്ങത്തൂരിൽ ഉജ്ജ്വല സ്വീകരണം 

> **Lead Summary:** **നാദാപുരം : **സി.പി.ഐ.സംസ്ഥാന സമ്മേളന പതാക ജാഥയ്ക്ക് കോഴിക്കോട് ജില്ലാ അതിർത്തിയിൽ ഉജ്ജ്വല സ്വീകരണം നൽകി. സമ്മേളന നഗരിയിൽ ഉയർത്താൻ കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പ്രയാണമാരംഭിച്ച പതാകജാഥയ്ക്ക് പെരിങ്ങത്തൂർ പാലത്തിനടുത്താണ് സ്വീകരണം നൽകി വരവേറ്റത്. സെപ്തംബർ 8 മുതൽ 12 വരെ ആലപ്പുഴയിലാണ് സി.പി.ഐ സംസ്ഥാന സമ്മേളനം നടക്കുന്നത്.

## Article Content

**നാദാപുരം : **സി.പി.ഐ.സംസ്ഥാന സമ്മേളന പതാക ജാഥയ്ക്ക് കോഴിക്കോട് ജില്ലാ അതിർത്തിയിൽ ഉജ്ജ്വല സ്വീകരണം നൽകി. സമ്മേളന നഗരിയിൽ ഉയർത്താൻ കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പ്രയാണമാരംഭിച്ച പതാകജാഥയ്ക്ക് പെരിങ്ങത്തൂർ പാലത്തിനടുത്താണ് സ്വീകരണം നൽകി വരവേറ്റത്. സെപ്തംബർ 8 മുതൽ 12 വരെ ആലപ്പുഴയിലാണ് സി.പി.ഐ സംസ്ഥാന സമ്മേളനം നടക്കുന്നത്.

എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ്റെ നേതൃത്വത്തിലാണ് പതാക ജാഥ സംഘടിപ്പിച്ചത്. ദീപ്തി അജയകുമാർ ഉപലിഡറും ഗോവിന്ദൻ പള്ളിക്കാപ്പിൽ ഡയറക്ടറുമായ ജാഥയിൽ അജിത്ത് കൊളാടി, സി.പി. ഷൈജൻ, ഇ എം സതീശൻ, മുൻ എം എൽ എ എം. കുമാരൻ പി. കബീർ എന്നിവർ അംഗങ്ങൾ ആണ്. സി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ: പി ഗവാസ് രക്തഹാരമണിയിച്ച് സ്വികരിച്ചു.

സംസ്ഥാന എക്സി: അംഗം ടി വി ബാലൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ.കെ വിജയൻ എം.എൽ.എ, കെ.കെ ബാലൻ മാസ്റ്റർ, ടി കെ രാജൻ മാസ്റ്റർ ജില്ലാ കൗൺസിൽ അംഗങ്ങളായ പി കെ നാസർ, പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, ആർ സത്യൻ, ഇ സി സതീശൻ, ശ്രീജിത്ത് മുടപ്പിലായി, എൻ എം ബിജു, ടി ഭാരതി, അഭിജിത്ത് കോറോത്ത്, എ ടി റിയാസ് അഹമ്മദ്, വൈശാഖ് കല്ലാച്ചി എന്നിവരുടെ നേതൃത്വത്തിൽ നൂറ് കണക്കിന് പ്രവർത്തകർ സ്വീകരിക്കാനെത്തി. ജഥയെ റെഡ് വളണ്ടിയർമാരുടെയും മുത്തുകുടയുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആദ്യ സ്വീകരണ കേന്ദ്രമായ കുറ്റ്യാടിയിൽ എത്തിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/312603/cpi-conference-flag-procession-receives-welcome-at-peringathur-kozhikode-district)