---
title: "പാലം അടച്ചു; ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണി, ഗതാഗതം നിരോധിച്ചു"
english_title: "Traffic banned for maintenance of Chettakkandi bridge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/313529/traffic-banned-for-maintenance-of-chettakkandi-bridge"
published_at: "2025-09-08T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be871c2bc57_bridgee.jpg"
keywords: []
---

# പാലം അടച്ചു; ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണി, ഗതാഗതം നിരോധിച്ചു

> **Lead Summary:** **പാറക്കടവ് : **തലശ്ശേരി പാനൂർ ഭാഗത്തേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.പാലം അടച്ചു. ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണി ഗതാഗതം നിരോധിച്ചു.

## Article Content

**പാറക്കടവ് : **തലശ്ശേരി പാനൂർ ഭാഗത്തേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.പാലം അടച്ചു. ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണി ഗതാഗതം നിരോധിച്ചു.

കണ്ണൂർ ജില്ലയിലെ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിനെയും, കോഴിക്കോട് ജില്ലയിലെ ചെക്യാട് പഞ്ചായത്തനെയും ബന്ധിപ്പിക്കുന്ന ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി. തിങ്കൾ രാവിലെ 8 മണി മുതൽ ആരംഭിച്ചനാൽ രാവിലെ തന്നെ റോഡ് അടച്ചു.

സെപ്റ്റംബർ 23 വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ മുണ്ടത്തോട് വഴിയോ പെരിങ്ങത്തൂർ വഴിയോ പോകണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/313529/traffic-banned-for-maintenance-of-chettakkandi-bridge)