---
title: "പ്രാർത്ഥന സദസ്സ്; ചെറിയ കോയ തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Cheriya Koya Thangal memorial organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/313765/cheriya-koya-thangal-memorial-organized"
published_at: "2025-09-09T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfef1fb0064_prayer.jpg"
keywords: []
---

# പ്രാർത്ഥന സദസ്സ്; ചെറിയ കോയ തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: ** പയന്തോങ്ങ് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ സൂഫിവര്യനും പയന്തോങ്ങ് ഖാളിയുമായിരുന്ന ചെറിയ കോയ തങ്ങളുടെ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് എൻ പി അശ്രു ഹാജി അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: ** പയന്തോങ്ങ് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ സൂഫിവര്യനും പയന്തോങ്ങ് ഖാളിയുമായിരുന്ന ചെറിയ കോയ തങ്ങളുടെ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് എൻ പി അശ്രു ഹാജി അധ്യക്ഷത വഹിച്ചു.

സയ്യിദ് കൊടക്കൽ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. അഹ്മദ് ബാഖവി കല്ലുമ്മൽ അനുസ്മരണ പ്രഭാഷണം നടത്തി. ഇബ്രാഹിം സഖാഫി, മജീദ് മുസ്‌ലിയാർ, ഇർഷാദ് റഹ്മാനി മനോളി, ഫൈസൽ കെ, നൂറുദ്ദീൻ പി പി, പിസി കുഞ്ഞമ്മദ് ഹാജി, കുഞ്ഞമ്മദ് കുട്ടി പി.കെ, എന്നിവർ സംസാരിച്ചു. ബഷീർ പിപി സ്വാഗതവും റിയാസ് കെ.പി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/313765/cheriya-koya-thangal-memorial-organized)