---
title: "സ്നേഹനൂൽ.... മുടി മുറിച്ച് ഹൃദയം ചേർത്ത് വാഫിയയും കൂട്ടുകാരികളും"
english_title: "Wafia and her friends, students of Kaiveli UP School, cut their hair and held their hearts together."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/31405/wafia-and-her-friends-students-of-kaiveli-up-school-cut-their-hair-and-held-their-hearts-together"
published_at: "2022-03-12T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622cda2f6def1_kaiveli.jpg"
keywords: []
---

# സ്നേഹനൂൽ.... മുടി മുറിച്ച് ഹൃദയം ചേർത്ത് വാഫിയയും കൂട്ടുകാരികളും

> **Lead Summary:** **നാദാപുരം :** ചെറിയ കുട്ടികളുടെ വലിയ മനസ്സ് . മാനുഷിക ബന്ധങ്ങൾ അറ്റുപോകുന്ന കാലത്ത് കാർകൂന്തലിലെ സ്നേഹനൂൽ തീർത്ത് വിദ്യാർത്ഥികൾ. കൈവേലി യുപി സ്കൂൾ വിദ്യാർത്ഥിനികളായ വാഫിയയും കൂട്ടുകാരികളും മുടി മുറിച്ച് ഹൃദയങ്ങൾ ചേർത്ത് നിർത്തി.

## Article Content

**നാദാപുരം :** ചെറിയ കുട്ടികളുടെ വലിയ മനസ്സ് . മാനുഷിക ബന്ധങ്ങൾ അറ്റുപോകുന്ന കാലത്ത് കാർകൂന്തലിലെ സ്നേഹനൂൽ തീർത്ത് വിദ്യാർത്ഥികൾ. കൈവേലി യുപി സ്കൂൾ വിദ്യാർത്ഥിനികളായ വാഫിയയും കൂട്ടുകാരികളും മുടി മുറിച്ച് ഹൃദയങ്ങൾ ചേർത്ത് നിർത്തി.

അർബുദ രോഗികൾക്കുള്ള കേശദാന ചടങ്ങിലാണ് കൈവേലിലെ മിടുക്കിക്കുട്ടിയായ വാഫിയ അലിയും സഹപാഠികളുമാണ് തങ്ങളുടെ മുടി മുറിച്ചു നൽകി മാതൃകയായത്. ക്യാൻസർ പോലുള്ള മഹാരോഗങ്ങൾ പിടിപെട്ട് ജീവിതം ഹോമിക്കപ്പെട്ടു പോകുന്ന എത്രയോ പേരാണ് നമുക്കുചുറ്റുമുള്ളത്.

ഇവർക്കൊരു അനുഗ്രഹമാവുകയാണ് ഈ കുരുന്ന് പെൺകുട്ടിയുടെ അനുകമ്പയുള്ള മനസ്സ്. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹെയർ ബാങ്കിനു വേണ്ടി പതിമൂന്ന് കുട്ടികൾ അവരുടെ സ്വന്തം ഇഷ്ടപ്രകാരം സ്കൂൾ നന്മ ക്ലബിന്റെ ആഭിമുഖ്യത്തിൽ ദാനം നൽകി.

കുറ്റ്യാടി സി ഐ അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബാബു കാട്ടാളി മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരും പ്രമുഖ ചാരിറ്റി പ്രവർത്തകരും ആശംസകൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/31405/wafia-and-her-friends-students-of-kaiveli-up-school-cut-their-hair-and-held-their-hearts-together)