---
title: "പുതിയ പാതക്കായി; വയനാട്-വിലങ്ങാട് റോഡ് യാഥാർത്ഥ്യമാക്കണം -സമാജ്‌വാദി പാർട്ടി"
english_title: "For a new road; Wayanad-Vilangad road should be made a reality - Samajwadi Party"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/315079/for-a-new-road-wayanad-vilangad-road-should-be-made-a-reality-samajwadi-party"
published_at: "2025-09-16T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c8f3d5229bd_gfhhgg.jpg"
keywords: []
---

# പുതിയ പാതക്കായി; വയനാട്-വിലങ്ങാട് റോഡ് യാഥാർത്ഥ്യമാക്കണം -സമാജ്‌വാദി പാർട്ടി

> **Lead Summary:** **നാദാപുരം:[ **കോഴിക്കോട്-കണ്ണൂർ ജില്ലകളിൽനിന്ന് വയനാട്ടിലേക്കുള്ള ഏറ്റവും എളുപ്പവഴിയായ വിലങ്ങാട്-വയനാട് റോഡ് യാഥാർത്ഥ്യമാക്കുന്നതിന് നടക്കുന്ന പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കാളിയാകാൻ സമാജ്‌വാദി പാർട്ടി തീരുമാനിച്ചു. കല്ലാച്ചി വ്യാപാര ഭവനിൽ ചേർന്ന സമാജ്‌വാദി പാർട്ടി നാദാപുരം നിയോജകമണ്ഡലം കൺവെൻഷനിലാണ് ഈ നിർണായക തീരുമാനം. നിർമ്മാണച്ചെലവ് വളരെ കുറഞ്ഞതും, ചുരമില്ലാത്തതും, പരിസ്ഥിതി സൗഹൃദപരവുമായ ഈ റോഡ് യാഥാർത്ഥ്യമാക്കാനുള്ള ദശാബ്ദങ്ങളായുള്ള മലയോരജനതയുടേയും നാദാപുരം മേഖലയിലെ മുഴുവൻ ജനങ്ങളുടേയും ആവശ്യത്തെ പിന്തുണച്ചുകൊണ്ടാണ് പാർട്ടി ഈ നിലപാടെടുത്തത്.

## Article Content

**നാദാപുരം:[ **കോഴിക്കോട്-കണ്ണൂർ ജില്ലകളിൽനിന്ന് വയനാട്ടിലേക്കുള്ള ഏറ്റവും എളുപ്പവഴിയായ വിലങ്ങാട്-വയനാട് റോഡ് യാഥാർത്ഥ്യമാക്കുന്നതിന് നടക്കുന്ന പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കാളിയാകാൻ സമാജ്‌വാദി പാർട്ടി തീരുമാനിച്ചു. കല്ലാച്ചി വ്യാപാര ഭവനിൽ ചേർന്ന സമാജ്‌വാദി പാർട്ടി നാദാപുരം നിയോജകമണ്ഡലം കൺവെൻഷനിലാണ് ഈ നിർണായക തീരുമാനം. നിർമ്മാണച്ചെലവ് വളരെ കുറഞ്ഞതും, ചുരമില്ലാത്തതും, പരിസ്ഥിതി സൗഹൃദപരവുമായ ഈ റോഡ് യാഥാർത്ഥ്യമാക്കാനുള്ള ദശാബ്ദങ്ങളായുള്ള മലയോരജനതയുടേയും നാദാപുരം മേഖലയിലെ മുഴുവൻ ജനങ്ങളുടേയും ആവശ്യത്തെ പിന്തുണച്ചുകൊണ്ടാണ് പാർട്ടി ഈ നിലപാടെടുത്തത്.

കൺവെൻഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ചില പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു. വിലങ്ങാട് ദുരന്തബാധിതർക്ക് കാലതാമസമില്ലാതെ എല്ലാവിധ ആശ്വാസ പദ്ധതികളും പുനരധിവാസവും അനുവദിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. അതോടൊപ്പം കേരളത്തിൽ ഉടൻതന്നെ ജാതി സെൻസസ് ആരംഭിക്കണമെന്നും സർക്കാർ നടപടി സ്വീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

സംസ്ഥാന സമാജ്‌വാദി പാർട്ടി വൈസ് പ്രസിഡന്റ് വി.എ. ലത്തീഫ് മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അമ്പലക്കണ്ടി അബ്ദുറഹ്മാൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം. അമ്മത് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തുകയും, തുടർന്ന് സാബു കക്കട്ടിൽ, ഭാസ്‌കരൻ പയ്യട എന്നിവർ പ്രസംഗിക്കുകയും ചെയ്തു. കളത്തിൽ മുഹമ്മദ് ഇഖ്ബാൽ സ്വാഗതം ആശംസിച്ചു. യോഗത്തിൽ വി.പി. അബ്ദുറഹ്മാൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

കൂടാതെ, കൺവെൻഷനിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. വി.എ. മായൻ ഹാജിയെ പ്രസിഡന്റായും, വി.പി. അബ്ദുറഹ്മാൻ മാസ്റ്ററെ ജനറൽ സെക്രട്ടറിയായും, ടി. മൊയ്തുവിനെ ട്രഷററായും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/315079/for-a-new-road-wayanad-vilangad-road-should-be-made-a-reality-samajwadi-party)