---
title: "അരങ്ങിൽ തിളങ്ങി കുട്ടികൾ; ഭൂമിവാതുക്കൽ എൽ.പി സ്കൂൾ കലോത്സവം സമാപിച്ചു"
english_title: "Bhumivathukkal LP School Arts Festival concludes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/315932/bhumivathukkal-lp-school-arts-festival-concludes"
published_at: "2025-09-20T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce48a59624a_nadapuram.jpg"
keywords: []
---

# അരങ്ങിൽ തിളങ്ങി കുട്ടികൾ; ഭൂമിവാതുക്കൽ എൽ.പി സ്കൂൾ കലോത്സവം സമാപിച്ചു

> **Lead Summary:** **വാണിമേൽ: ** രണ്ടു ദിവസങ്ങളിലായി നടന്ന ഭൂമിവാതുക്കൽ എൽ.പി സ്കൂൾ വിദ്യാർത്ഥി കലോത്സവം സമാപിച്ചു. ആദ്യ ദിനം രചനാമത്സരവും തുടർന്ന് സ്റ്റേജ് മത്സരങ്ങളും അരങ്ങേറി. പരിപാടിയുടെ ഉദ്ഘാടനം എഴുത്തുകാരൻ അഷ്റഫ് പടയൻ നിർവഹിച്ചു.വിദ്യാർത്ഥികളുടെ

## Article Content

**വാണിമേൽ: ** രണ്ടു ദിവസങ്ങളിലായി നടന്ന ഭൂമിവാതുക്കൽ എൽ.പി സ്കൂൾ വിദ്യാർത്ഥി കലോത്സവം സമാപിച്ചു. ആദ്യ ദിനം രചനാമത്സരവും തുടർന്ന് സ്റ്റേജ് മത്സരങ്ങളും അരങ്ങേറി. പരിപാടിയുടെ ഉദ്ഘാടനം എഴുത്തുകാരൻ അഷ്റഫ് പടയൻ നിർവഹിച്ചു.വിദ്യാർത്ഥികളുടെ

സർഗഭാവനകളുടെ യാഥാർഥ്യവൽക്കരണമാണ് കലോത്സവദിനത്തിൽ സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും കലോത്സവത്തിൻ്റെ ഭാഗമാക്കി കൊണ്ടുള്ള വിവിധ പരിപാടികളാണ് നടന്നത്.കൺവീനർ സി.വി അഷ്റഫ് സ്വാഗതം പറഞ്ഞു. പ്രധാനധ്യാപകൻ കെ. ഹരീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡൻ്റ് രമ്യ സുധി, എം.കെ ഷീജ, കെ ജ്യോത്സ്‌ന, മീത്തൽ പ്രജിത്ത്, പി.ഐശ്വര്യ, കെ. ബിന്ദു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/315932/bhumivathukkal-lp-school-arts-festival-concludes)