---
title: "ക്യാമ്പ്  സമാപിച്ചു; സർഗ്ഗാത്മക ക്യാമ്പസ്സിന് സമരതീക്ഷണ വിദ്യാർത്ഥിത്വവുമായി എംഎസ്എഫ്"
english_title: "MSF with a militant student body for a creative campus"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/316049/msf-with-a-militant-student-body-for-a-creative-campus"
published_at: "2025-09-20T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cec59e29e8f_nadapuram.jpg"
keywords: []
---

# ക്യാമ്പ്  സമാപിച്ചു; സർഗ്ഗാത്മക ക്യാമ്പസ്സിന് സമരതീക്ഷണ വിദ്യാർത്ഥിത്വവുമായി എംഎസ്എഫ്

> **Lead Summary:** **നാദാപുരം: **‘സർഗ്ഗാത്മക ക്യാമ്പസ്സിന് സമരതീക്ഷണ വിദ്യാർത്ഥിത്വം‘ എന്ന ശീർഷകത്തിൽ നാദാപുരം നിയോജക മണ്ഡലം എം എസ് എഫ് കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ്‌ ക്യാമ്പ് പുളിയാവ് നാഷണൽ കോളേജിൽ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **‘സർഗ്ഗാത്മക ക്യാമ്പസ്സിന് സമരതീക്ഷണ വിദ്യാർത്ഥിത്വം‘ എന്ന ശീർഷകത്തിൽ നാദാപുരം നിയോജക മണ്ഡലം എം എസ് എഫ് കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ്‌ ക്യാമ്പ് പുളിയാവ് നാഷണൽ കോളേജിൽ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ് ഉദ്ഘാടനം ചെയ്തു.

മണ്ഡലത്തിലെ പന്ത്രണ്ട് ക്യാമ്പസ്സിലെയും യൂണിറ്റ് എം എസ് എഫ്, ഹരിത ഭാരവാഹികളാണ് ക്യാമ്പിൽ പങ്കെടുത്തത്. മണ്ഡലം പ്രസിഡന്റ്‌ റംഷിദ് ചേരനാണ്ടി അധ്യക്ഷത വഹിച്ചു. 'സംഘടന ക്യാമ്പസ്സുകളിൽ’ എന്ന വിഷയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ.ആയിഷ ബാനു പി.എച്ച് സംസാരിച്ചു. ജില്ലാ പ്രസിഡന്റ്‌ അഫ്നാസ് ചോറോട്, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.കെ.മൂസ മാസ്റ്റർ, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി വി അബ്ദുൽ ജലീൽ മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ഈന്തുള്ളതിൽ, എം എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ പേരോട് എന്നിവർ പ്രസംഗിച്ചു. . മണ്ഡലം ജനറൽ സെക്രട്ടറി സാലിഹ് തറമ്മൽ സ്വാഗതവും ട്രഷറർ ആദിൽ ടി കെ നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം നടന്ന സെഷനിൽ മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡന്റ്‌ എം കെ അഷ്‌റഫ്‌, ഷാഫി എടച്ചേരി,കെ.ടി.കെ റാഷിദ്‌ എന്നിവർ സംസാരിച്ചു.മണ്ഡലം ഭാരവാഹികളായ ജാനിഫ്, ഫെമിൻ ഫിജാസ്, ഫായിസ് കെ.കെ, ശമ്മാസ് കെ, അബൂബക്കർ, മുഹമ്മദ്‌ പി, അജ്മൽ നരിപ്പറ്റ, അർഷാദ് കെ.വി, മുഫീദ്, ഫായിസ് സി കെ, അൻഷിൽ, ഷംനാദ്,സഹൽ,മിസ്ഹബ് എന്നിവർ സംസാരിച്ചു. ബീറ്റ്റൂട്ട് മ്യൂസിക് ബാൻഡിന്റെ സംഗീത വിരുന്നോടെ ക്യാമ്പ് സമാപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/316049/msf-with-a-militant-student-body-for-a-creative-campus)