---
title: "ആദരം; അബുദാബി ശക്തി അവാർഡ് നേടിയ എ.കെ.പീതാംബരനെ അനുമോദിച്ച് നാദാപുരത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്"
english_title: "Kerala Sastrasahitya Parishad in Nadapuram congratulates A.K. Peethambaran for winning the Abu Dhabi Shakti Award"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/316107/kerala-sastrasahitya-parishad-in-nadapuram-congratulates-ak-peethambaran-for-winning-the-abu-dhabi-shakti-award"
published_at: "2025-09-21T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf8e29cb261_award.jpg"
keywords: []
---

# ആദരം; അബുദാബി ശക്തി അവാർഡ് നേടിയ എ.കെ.പീതാംബരനെ അനുമോദിച്ച് നാദാപുരത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

> **Lead Summary:** **നാദാപുരം : **വൈജ്ഞാനിക സാഹിത്യത്തിന് അബുദാബി ശക്തി അവാർഡ് നേടിയ എ.കെ.പീതാംബരനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലാ കമ്മിറ്റി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.വനജ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് വി.കെ.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

## Article Content

**നാദാപുരം : **വൈജ്ഞാനിക സാഹിത്യത്തിന് അബുദാബി ശക്തി അവാർഡ് നേടിയ എ.കെ.പീതാംബരനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലാ കമ്മിറ്റി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.വനജ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് വി.കെ.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

സായൂജ്യം വയോജനസഭ ബ്ലോക്ക് പ്രസിഡണ്ട് പി.കെ.ദാമു, പുരോഗമന കലാസാഹിത്യ സംഘം മേഖലാ വൈസ് പ്രസിഡണ്ട് സി.രാഗേഷ്, പരിഷത്ത് മേഖലാ സെക്രട്ടറി എൻ.ടി. ഹരിദാസൻ, വാർഡ് മെമ്പർ നിഷ മനോജ് എന്നിവർ സംസാരിച്ചു. പരിഷത്ത് മേഖലാ പ്രസിഡണ്ട് ഇ.ടി. വത്സലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.കെ.അശോകൻ സ്വാഗതവും അനിൽകുമാർ പേരടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/316107/kerala-sastrasahitya-parishad-in-nadapuram-congratulates-ak-peethambaran-for-winning-the-abu-dhabi-shakti-award)