---
title: "'പെരുമ, പുറമേരിയുടെ നാട്ടുചരിതം' ; പുറമേരി ഗ്രാമപഞ്ചായത്തിന്റെ പുസ്തകം പ്രകാശനം ചെയ്തു "
english_title: "book of the purameriGrama Panchayat was released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/316181/book-of-the-puramerigrama-panchayat-was-released"
published_at: "2025-09-21T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cfdc3eb8900_purameri.jpg"
keywords: []
---

# 'പെരുമ, പുറമേരിയുടെ നാട്ടുചരിതം' ; പുറമേരി ഗ്രാമപഞ്ചായത്തിന്റെ പുസ്തകം പ്രകാശനം ചെയ്തു 

> **Lead Summary:** **നാദാപുരം: **പുറമേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ചരിത്ര പുസ്തകം 'പെരുമ: പുറമേരിയുടെ നാട്ടുചരിതം' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ പുസ്തകം ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ തുക വകയിരുത്തി പ്രത്യേക ശില്പശാല നടത്തിയാണ് ചരിത്ര രചനക്ക് തുടക്കമിട്ടത്. എം ടി ദാമോദരൻ, എം ബി ഗോപാലൻ, സദാനന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് പുറമേരിയുടെ വികസന ചരിത്രം കൂടി ഉൾപ്പെടുത്തിയുള്ള പുസ്തകം തയാറാക്കിയത്.

## Article Content

**നാദാപുരം: **പുറമേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ചരിത്ര പുസ്തകം 'പെരുമ: പുറമേരിയുടെ നാട്ടുചരിതം' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ പുസ്തകം ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ തുക വകയിരുത്തി പ്രത്യേക ശില്പശാല നടത്തിയാണ് ചരിത്ര രചനക്ക് തുടക്കമിട്ടത്. എം ടി ദാമോദരൻ, എം ബി ഗോപാലൻ, സദാനന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് പുറമേരിയുടെ വികസന ചരിത്രം കൂടി ഉൾപ്പെടുത്തിയുള്ള പുസ്തകം തയാറാക്കിയത്.

ഇതോടെ ജില്ലയിൽ പ്രാദേശിക ചരിത്രം എഴുതി തയ്യാറാക്കി പ്രസിദ്ധീകരിച്ച ഏക ഗ്രാമപഞ്ചായത്ത് എന്ന നേട്ടം പുറമേരിക്ക് സ്വന്തമായതായി പഞ്ചായത്ത് അധികൃതർ അവകാശപ്പെട്ടു. കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി കെ ജ്യോതിലക്ഷ്മി, ഡോ. ശശികുമാർ, വൈസ് പ്രസിഡന്റ് ടി പി സീന, ജില്ലാ പഞ്ചായത്ത് അംഗം എൻ എം വിമല, തുണേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു പുതിയോട്ടിൽ, കെ എം വിജിഷ, ബീന കല്ലിൽ, എം എം ഗീത, കെ കെ ദിനേശൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/316181/book-of-the-puramerigrama-panchayat-was-released)