---
title: "മോചനം നൽകുക; ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി അൽബിർ സ്കൂൾ നബിദിന റാലി"
english_title: "Give Freedom Albir School Prophets Day Rally in Solidarity with the Palestinian People"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/316211/give-freedom-albir-school-prophets-day-rally-in-solidarity-with-the-palestinian-people"
published_at: "2025-09-21T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d011c1f2bbc_gdf.jpg"
keywords: []
---

# മോചനം നൽകുക; ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി അൽബിർ സ്കൂൾ നബിദിന റാലി

> **Lead Summary:** **വാണിമേൽ: [** വാദിനൂർ അൽബിർ സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭൂമിവാതുക്കലിൽ നടന്ന നബിദിന റാലി ഇസ്രായേലിൻ്റെ ക്രൂരമായ ആക്രമണത്തിൽ യാതന അനുഭവിക്കുന്ന ഗസ്സയിലെ ജനതയ്ക്കുള്ള ഐക്യദാർഢ്യമായി മാറി.

## Article Content

**വാണിമേൽ: [** വാദിനൂർ അൽബിർ സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭൂമിവാതുക്കലിൽ നടന്ന നബിദിന റാലി ഇസ്രായേലിൻ്റെ ക്രൂരമായ ആക്രമണത്തിൽ യാതന അനുഭവിക്കുന്ന ഗസ്സയിലെ ജനതയ്ക്കുള്ള ഐക്യദാർഢ്യമായി മാറി.

സ്കൂളിലെ നബിദിനാഘോഷങ്ങളുടെ ഭാഗമായി പ്രീ-പ്രൈമറി, പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച റാലിയാണ് ഫലസ്തീനിൽ ആയിരക്കണക്കിന് കുട്ടികളെ നിർദയം കൊന്നൊടുക്കുന്ന അധിനിവേശ -യുദ്ധക്കൊതിയൻമാർക്കെതിരെ മദ്രാവാക്യം ഉയർത്തിയത്.

'ഫലസ്തീന് മോചനം നൽകുക ' എന്ന പ്ലക്കാർഡ് ഉയർത്തിയും ഫലസ്തീനികളുടെ പ്രതീക വസ്ത്രമായ കഫിയ്യ ധരിച്ചും റാലിയിൽ അണിനിറഞ്ഞ വിദ്യാർത്ഥികൾ ഗസ്സയിൽ നടക്കുന്ന വംശഹത്യയിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു. ഭൂമിവാതുക്കലിൽ നിന്ന് ആരംഭിച്ച് കുളപ്പറമ്പ് സമാപിച്ച റാലിയെ നാട്ടുകാരും വ്യാപാരികളും ചേർന്ന് മധുരവും മിഠായിയും നൽകി ഹൃദ്യമായി സ്വീകരിച്ചു. അധ്യാപകരും മാനേജ്മെൻറ് കമ്മിറ്റി പ്രതിനിധികളും പിടിഎ ഭാരവാഹികളും റാലിയെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/316211/give-freedom-albir-school-prophets-day-rally-in-solidarity-with-the-palestinian-people)