---
title: "നാദാപുരം ഡിവൈഎസ്പിയായി എ.കുട്ടിക്കൃഷ്ണൻ ചുമതലയേറ്റു"
english_title: "A. Kuttikrishnan takes charge as Nadapuram DySP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/316372/a-kuttikrishnan-takes-charge-as-nadapuram-dysp"
published_at: "2025-09-22T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d11c6692ca8_kutty.jpg"
keywords: []
---

# നാദാപുരം ഡിവൈഎസ്പിയായി എ.കുട്ടിക്കൃഷ്ണൻ ചുമതലയേറ്റു

> **Lead Summary:** **നാദാപുരം: **കേരള പൊലിസ് നാദാപുരം സബ്ഡിവിഷൻ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടായി എ.കുട്ടിക്കൃഷ്ണൻ ചുമതലയേറ്റു. ഇരിട്ടി പൊലീസ് ഇൻസ്പക്ടറായിരുന്ന എ കുട്ടികൃഷ്ണന് കഴിഞ്ഞ ദിവസമായിരുന്നു ഡിവൈഎസ്പിയായി പ്രമോഷൻ ലഭിച്ചത്.

## Article Content

**നാദാപുരം: **കേരള പൊലിസ് നാദാപുരം സബ്ഡിവിഷൻ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടായി എ.കുട്ടിക്കൃഷ്ണൻ ചുമതലയേറ്റു. ഇരിട്ടി പൊലീസ് ഇൻസ്പക്ടറായിരുന്ന എ കുട്ടികൃഷ്ണന് കഴിഞ്ഞ ദിവസമായിരുന്നു ഡിവൈഎസ്പിയായി പ്രമോഷൻ ലഭിച്ചത്.

ഇതേ തുടർന്നാണ് നാദാപുരം സബ്ഡിവിഷൻ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ആയി നിയമനം ലഭിച്ചത്. ഇരിട്ടി സബ് ഇൻസ്പെക്ടറായും സർക്കിൾ ഇൻസ്പെക്ടർ ആയും എസ് എച്ച് ഒ ആയും ദീർഘകാലം പ്രവർത്തിച്ച എ.കുട്ടികൃഷ്ണൻ നിയമ പരിപാലന രംഗത്ത് ഏറെ ജനകീയതയിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പൊലിസ് ഉദ്യോഗസ്ഥനാണ്.

ഇന്നു രാവിലെയാണ് നാദാപുരം ഡിവൈഎസ്പിയായി എ.കുട്ടികൃഷ്ണൻ ചുമതലയേറ്റത്. നിലവിൽ ഉണ്ടായിരുന്ന ഡിവൈഎസ്പി ചന്ദ്രമോഹനൻ താമരശ്ശേരി സബ് ഡിവിഷനിലേക്കാണ് മാറിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/316372/a-kuttikrishnan-takes-charge-as-nadapuram-dysp)