---
title: "ഇശൽ മദീന ; ചേലക്കാട് സിറാജുൽ ഹുദ മദ്റസ മീലാദ് ഫെസ്റ്റ് സമാപിച്ചു"
english_title: "Chelakkad Sirajul Huda Madrasa Milad Fest concludes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/316387/chelakkad-sirajul-huda-madrasa-milad-fest-concludes"
published_at: "2025-09-22T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d12a08e477b_ishal.jpg"
keywords: []
---

# ഇശൽ മദീന ; ചേലക്കാട് സിറാജുൽ ഹുദ മദ്റസ മീലാദ് ഫെസ്റ്റ് സമാപിച്ചു

> **Lead Summary:** **നാദാപുരം: **ഇശൽ മദീന എന്ന പേരിൽ രണ്ട് ദിവസങ്ങളിലായി നടന്ന ചേലക്കാട് സിറാജുൽ ഹുദ മദ്റസ മീലാദ് ഫെസ്റ്റ് സമാപിച്ചു. പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **ഇശൽ മദീന എന്ന പേരിൽ രണ്ട് ദിവസങ്ങളിലായി നടന്ന ചേലക്കാട് സിറാജുൽ ഹുദ മദ്റസ മീലാദ് ഫെസ്റ്റ് സമാപിച്ചു. പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

മഹല്ല് ഖാസി അബൂബക്കർ ഫൈസി ഇയ്യാട് പതാക ഉയർത്തി. ടി.കെ ഷഫീക് തങ്ങൾ, സുലൈമാൻ തങ്ങൾ, പി പി കെ തങ്ങൾ, കെ വി അബ്‌ദുള്ള, സുബൈർ എം സി, നിസാർ എടത്തിൽ, വി ടി കെ മുഹമ്മദ്, കോട്ടയിൽ റഷീദ് സംസാരിച്ചു. വിദ്യാർത്ഥികളുടെ കല പരിപാടികളും തുടർന്ന് കോയ കാപ്പാട് നയിച്ച ഇശൽ വിരുന്നും നടന്നു. നാട്ടിലെയും വിദേശത്തെയും വിവിധ സംഘടനയുടെയും കൂട്ടായ്മയുടെയും സഹകരണത്തോടെ നടത്തിയ പരിപാടി നാടിൻ്റെ ഉത്സവമായി മാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/316387/chelakkad-sirajul-huda-madrasa-milad-fest-concludes)