---
title: "ഏരിയ സമ്മേളനം; മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിൽ കേന്ദ്രസഹായം വേണമെന്ന് കേരള പ്രവാസി സംഘം"
english_title: "Area conference; Kerala expatriate group demands central assistance in rehabilitation of returned expatriates"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/316409/area-conference-kerala-expatriate-group-demands-central-assistance-in-rehabilitation-of-returned-expatriates"
published_at: "2025-09-22T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d13c10f2ed6_fhfhfhgf.jpg"
keywords: []
---

# ഏരിയ സമ്മേളനം; മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിൽ കേന്ദ്രസഹായം വേണമെന്ന് കേരള പ്രവാസി സംഘം

> **Lead Summary:** **നാദാപുരം: [ **വിദേശരാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്രസർക്കാർ സഹായം ലഭ്യമാക്കണമെന്ന് കേരള പ്രവാസി സംഘം നാദാപുരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കല്ലാച്ചി ഗവ. യു.പി. സ്കൂൾ ഹാളിൽ നടന്ന സമ്മേളനം പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സറൂൺ മാണി ഉദ്ഘാടനം ചെയ്തു. ടി.കെ. കണ്ണൻ അധ്യക്ഷത വഹിച്ചു. ഇ. സുകുമാരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ദീർഘകാലം പ്രവാസിയും സംരംഭകയുമായിരുന്ന ആയിഷ മൊയ്തു ഹാജിയെ ചടങ്ങിൽ ആദരിച്ചു.

## Article Content

**നാദാപുരം: [ **വിദേശരാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്രസർക്കാർ സഹായം ലഭ്യമാക്കണമെന്ന് കേരള പ്രവാസി സംഘം നാദാപുരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കല്ലാച്ചി ഗവ. യു.പി. സ്കൂൾ ഹാളിൽ നടന്ന സമ്മേളനം പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സറൂൺ മാണി ഉദ്ഘാടനം ചെയ്തു. ടി.കെ. കണ്ണൻ അധ്യക്ഷത വഹിച്ചു. ഇ. സുകുമാരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ദീർഘകാലം പ്രവാസിയും സംരംഭകയുമായിരുന്ന ആയിഷ മൊയ്തു ഹാജിയെ ചടങ്ങിൽ ആദരിച്ചു.

ഏരിയ സെക്രട്ടരി കെ പി അശോകൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡൻ്റ് കെ കെ ശങ്കരൻ സംഘടനാ റിപ്പോർട്ടും, എൻ ഗോവിന്ദൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മഞ്ഞക്കുളം നാരായണൻ, ജില്ലാ പ്രസിഡന്റ് കെ സജീവ് കുമാർ എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം ചെയർമാൻ കെ പി കുമാരൻ സ്വാഗതവും കൺവീനർ കെ ടി കെ ഭാസ്കരൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി സി രാഗേഷ് (പ്രസിഡന്റ്). സി കെ ബാലൻ,വി കെ ശശി,ടി സുനി(വൈസ് പ്രസിഡന്റുമാർ) കെ പി അശോകൻ (സെക്രട്ടറി), എം കെ ഗോപാലൻ,ഇ സുകുമാരൻ,അജിത് കുന്നത്ത് (ജോ സെക്രട്ടറിമാർ). ടി കെ കണ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/316409/area-conference-kerala-expatriate-group-demands-central-assistance-in-rehabilitation-of-returned-expatriates)