---
title: "യോഗി ആദിത്യനാഥിനെ അനുകരിക്കാൻ പിണറായി വിജയൻ ശ്രമിക്കുന്നു - സന്ദീപ് വാര്യർ"
english_title: "PinarayiVijayan is trying to imitate Yogi Adityanath - SandeepWarrier"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/316431/pinarayivijayan-is-trying-to-imitate-yogi-adityanath-sandeepwarrier"
published_at: "2025-09-22T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d1643797869_sandeep[.jpg"
keywords: []
---

# യോഗി ആദിത്യനാഥിനെ അനുകരിക്കാൻ പിണറായി വിജയൻ ശ്രമിക്കുന്നു - സന്ദീപ് വാര്യർ

> **Lead Summary:** **നാദാപുരം : **ആഗോള അയ്യപ്പ സംഗമത്തിലെ യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതു വഴി ഉത്തരേന്ത്യയിലെ സംഘപരിവാർ രാഷ്ട്രീയത്തെ കേരളത്തിലേക്ക് പറിച്ചു നടാനുള്ള ശ്രമം നടത്തുന്നതിന് സിപിഎം കൂട്ടുനിൽക്കുന്നതായി കോൺഗ്രസ് വക്താവ് സന്ദീപ്‌ വാര്യർ ആരോപിച്ചു.

## Article Content

**നാദാപുരം : **ആഗോള അയ്യപ്പ സംഗമത്തിലെ യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതു വഴി ഉത്തരേന്ത്യയിലെ സംഘപരിവാർ രാഷ്ട്രീയത്തെ കേരളത്തിലേക്ക് പറിച്ചു നടാനുള്ള ശ്രമം നടത്തുന്നതിന് സിപിഎം കൂട്ടുനിൽക്കുന്നതായി കോൺഗ്രസ് വക്താവ് സന്ദീപ്‌ വാര്യർ ആരോപിച്ചു.

നാളിതുവരെയുള്ള ഗവൺമെന്റുകൾ ഒന്നും തന്നെ ഉത്തരേന്ത്യയിലെ ആർഎസ്എസ് മുഖ്യമന്ത്രിമാർക്ക് ഒരു പരിഗണനയും നൽകിയിരുന്നില്ല. ഇതാദ്യമായാണ് ഉത്തർപ്രദേശിലെ മുഖ്യമന്ത്രിക്ക് കേരളത്തിൽ ഒരു പരിഗണന നൽകുന്നത്. ചെക്യാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിനടത്തിയ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആർഎസ്എസിനെയും പിണറായി വിജയന്റെ വർഗീയ ഫാസിസത്തെയും ഒരുപോലെ കേരള ജനത ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി അഖിൽ മാസ്റ്റർ അധ്യക്ഷനായി ജില്ലാ പ്രസിഡണ്ട് ആർ. ഷെഹിൻ പദയാത്ര ഉദ്ഘാടനം ചെയ്തു.ഫായിസ് ചെക്യാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ, മോഹനൻ പാറക്കടവ്, കെ. കെ അബുബക്കർ ഹാജി, കെ. സുമിത ടീച്ചർ, അനസ് നാങ്ങാണ്ടി, ടി. പി ബാലൻ, അഭിനവ് അരൂണ്ട, അനിൽ കുമാർ ടി, നിസാർ കെ. കെ എച്ച്.തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/316431/pinarayivijayan-is-trying-to-imitate-yogi-adityanath-sandeepwarrier)