---
title: "നാദാപുരം ഗ്രാമ പഞ്ചായത്ത് കായികമേള; ചാമ്പ്യൻമാരായി അൽഹുദാ യു പി സ്കൂൾ "
english_title: "Nadapuram Gram Panchayath Sports Festival Alhuda UP School emerges champions"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/316433/nadapuram-gram-panchayath-sports-festival-alhuda-up-school-emerges-champions"
published_at: "2025-09-22T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d1683d09536_nadapuram.jpg"
keywords: []
---

# നാദാപുരം ഗ്രാമ പഞ്ചായത്ത് കായികമേള; ചാമ്പ്യൻമാരായി അൽഹുദാ യു പി സ്കൂൾ 

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കായിക മേള നടന്നു . കല്ലാച്ചി ഗവ : ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന മത്സരത്തിൽ 16 എൽ പി സ്‌കൂളിൽ നിന്ന് 250 ഓളം കുട്ടികൾ പങ്കെടുത്തു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉത്ഘാടനം ചെയ്തു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം സി സുബൈർ അധ്യക്ഷത വഹിച്ചു .

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കായിക മേള നടന്നു . കല്ലാച്ചി ഗവ : ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന മത്സരത്തിൽ 16 എൽ പി സ്‌കൂളിൽ നിന്ന് 250 ഓളം കുട്ടികൾ പങ്കെടുത്തു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉത്ഘാടനം ചെയ്തു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം സി സുബൈർ അധ്യക്ഷത വഹിച്ചു .

നാദാപുരം അൽഹുദാ യു പി സ്‌കൂൾ ഓവറോൾ ചമ്പ്യാന്മാരായി . നാദാപുരം ഗവ : യു പി സ്‌കൂൾ , കല്ലാച്ചി ഗവ : യു പി സ്‌കൂൾ യഥാക്രമം രണ്ടു ,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി . വിജയികൾക്ക് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ ട്രോഫികൾ വിതരണം ചെയ്തു . പഞ്ചായത്ത് വിദ്യാഭ്യാസ കൺവീനർ ഗഫൂർ മാസ്റ്റർ സ്വാഗതം പറഞ്ഞു .വാർഡ് മെമ്പർ എ ദിലീപ് കുമാർ ,സ്‌കൂൾ പ്രിൻസിപ്പൾ വിൻസന്റ് , കായികമേള കൺവീനർ ഒ പി റാഷിദ് മാസ്റ്റർ , കെ കെ സി ഹൻലലത്ത് മാസ്റ്റർ , പി നൗഷാദ് മാസ്റ്റർ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/316433/nadapuram-gram-panchayath-sports-festival-alhuda-up-school-emerges-champions)