---
title: "കാറിലും പോകാൻ വയ്യാതായി; അരൂരിൽ കാറിന് കുറുകെ ചാടി കാട്ടു പന്നികളുടെ പരാക്രമം, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി"
english_title: "Wild boars leap over car in Aroor, performing a heroic act"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/316619/wild-boars-leap-over-car-in-aroor-performing-a-heroic-act"
published_at: "2025-09-23T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d287abaff1e_panni.jpg"
keywords: []
---

# കാറിലും പോകാൻ വയ്യാതായി; അരൂരിൽ കാറിന് കുറുകെ ചാടി കാട്ടു പന്നികളുടെ പരാക്രമം, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

> **Lead Summary:** **അരൂർ: **അരൂരിൽ കാട്ടുപന്നികൂട്ടം കാറിന് കുറുകെ ചാടി പരാക്രമം. കാർ യാത്രികർ രക്ഷപെട്ടത് അത്ഭുതകരമായി. അരൂർ സ്വദേശി വാഴയിൽ ബാബുവും കുടുംബവും സഞ്ചരിച്ച കാറിനുമുൻപിലേക്കാണ് കാട്ടുപന്നികൾ എത്തിയത്. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി പന്നിക്കൂട്ടം വണ്ടിക്ക് മുൻപിൽ എടുത്ത് ചാടി പരാക്രമം കാണിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

## Article Content

**അരൂർ: **അരൂരിൽ കാട്ടുപന്നികൂട്ടം കാറിന് കുറുകെ ചാടി പരാക്രമം. കാർ യാത്രികർ രക്ഷപെട്ടത് അത്ഭുതകരമായി. അരൂർ സ്വദേശി വാഴയിൽ ബാബുവും കുടുംബവും സഞ്ചരിച്ച കാറിനുമുൻപിലേക്കാണ് കാട്ടുപന്നികൾ എത്തിയത്. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി പന്നിക്കൂട്ടം വണ്ടിക്ക് മുൻപിൽ എടുത്ത് ചാടി പരാക്രമം കാണിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

വിദേശത്തേക്ക് പോകുന്ന ബാബുവിൻ്റെ മകളുടെ ഭർത്താവിനെ യാത്രയയക്കാൻ കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് സംഭവം. പുലർച്ചെ മൂന്നരയോടെ പന്നികൾ സംഘടിതമായി കാറിന് മുമ്പിൽ ചാടുകയായിരുന്നു. കാർ പെട്ടെന്ന് നിർത്താനായത് വലിയൊരപകടം ഒഴിവായി. കാർ നിർത്തിയതോടെ പന്നികളുടെ പരാക്രമത്തിൽ കാറിൻ്റെ പല ഭാഗത്തും കേട് പാട് പറ്റിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/316619/wild-boars-leap-over-car-in-aroor-performing-a-heroic-act)